Anoop Menon
സിനിമകളില്‍ താന്‍ അനുഭവിച്ച പ്രതിസന്ധി തുറന്നു പറഞ്ഞ് നടന് അനൂപ് മേനോന്.. വിനിയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആയിരുന്നു അനൂപ് സിനിമ രംഗത്തേക്ക് എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത് വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ തനിക്ക് സിനിമ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതായാണ് അനൂപ് മേനോന് പറയുന്നത്.
കാട്ടുചെമ്പകം പരാജയപ്പെട്ടതോടെ പിന്നീട് ആറ് വര്‍ഷം തനിക്ക് ഒരു വേഷവും ലഭിച്ചില്ല. അതിനുശേഷം രഞ്ജിത്തിന്റെ തിരക്കഥയിലൂടെയാണ് താന്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്. ആദ്യ സിനിമ തന്നെ പരാജയപ്പെട്ടപ്പോള്‍ ഭാഗ്യമില്ലാത്ത നടന് എന്നാണ് പലരും തന്നെ വിശേഷിപ്പിച്ചത്.
അതിന്റെ പേരില്‍ പിന്നീട് തുടര്‍ച്ചയായി പല സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. അതുവരെ വിനയന്റെ സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു അതിനാല്‍ തന്നെ എല്ലാവരും വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത് എന്നുമാണ് അനൂപ് മേനോന് പറയുന്നത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…