ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ തുറന്നു പറയുകയാണ് മാളവിക. ഞാനൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു അന്ന് ചുരിദാര്‍ ആയിരുന്നു ധരിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചില ഓണ്‍ലൈന്‍ ചാനലുകള്‍ എന്റെ കൂടെയുള്ളവരെ വിളിച്ച് ഇത് എന്ത് ഡ്രസ്സാണ് ഇട്ടതെന്ന് ചോദിച്ചു. അതിനുശേഷം അവര്‍ പറഞ്ഞു ഞങ്ങളെ വീഡിയോ പോസ്റ്റ് ചെയ്തില്ല. കണ്ടന്റായിട്ട് ഒന്നും കിട്ടിയില്ലെന്ന്. ആ സമയത്ത് എന്ത് ചിന്താഗതിയാണ് ഇതെന്ന് തോന്നിയിട്ടുണ്ടായിരുന്നു. പിന്നെ ഞാന്‍ ആലോചിച്ചപ്പോള്‍ ഞങ്ങളെ എല്ലാവരെയും വെച്ച് അവര്‍ക്ക് ജീവിക്കുന്നുണ്ടെങ്കില്‍ ജീവിക്കട്ടെ എന്ന് തോന്നി എന്നാണ് താരം പറയുന്നത്
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…