Categories: latest news

സിനിമ ഇറങ്ങിയതോടെ പലരും ‘കിണ്ടി’ എന്ന് വിളിക്കാന്‍ തുടങ്ങി: സുധീഷ്

മോഹന്‍ലാല്‍, ശോഭന തുടങ്ങിയ മുന്‍നിര താരനിരയ്‌ക്കൊപ്പം സുധീഷും പ്രധാന വേഷത്തില്‍ എത്തിയ സിനിമയായിരുന്നു മണിച്ചിത്രത്താഴ്. ഇപ്പോള്‍ ചിത്രം വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. ഈ സമയത്ത് സിനിമയിലെ തന്റെ കഥാപാത്രമായ ചന്തുവിനെ കുറിച്ച് സംസാരിക്കുകയാണ് സുധീഷ്.

സിനിമയില്‍ ചന്തുവിനെ മോഹന്‍ലാല്‍ കിണ്ടി എന്ന് വിളിക്കുന്ന ഒരു സീന്‍ ഉണ്ട്. സിനിമ ഹിറ്റായതോടെ സുധീഷിന് കിണ്ടി എന്ന വിളിപ്പേരും വന്നിരുന്നു. ഇതേക്കുറിച്ച് ആണ് താരം ഇപ്പോള്‍ സംസാരിക്കുന്നത്.

ഏതാനും സിനിമകളില്‍ അഭിനയിച്ചതിനുശേഷം ആയിരുന്നു ഞാന്‍ മണിച്ചിത്രത്താഴ് അഭിനയിച്ചത്. അതിനാല്‍ തന്നെ കുറച്ചുപേര്‍ക്കെങ്കിലും എന്നെ അറിയാമായിരുന്നു. എങ്കിലും വലിയ താരനിര ഉണ്ടായിരുന്നതിനാല്‍ എന്റെ കഥാപാത്രം ഇത്രയേറെ ശ്രദ്ധിക്കപ്പെടും എന്ന് ഒരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല.

എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ പടം റിലീസ് ആയി കഴിഞ്ഞാല്‍ നിന്റെ പേര് മാറും എന്ന് ഫാസില്‍ സാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ സമയത്ത് അതിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. നിന്റെ പേര് മാറുമെന്ന് മാത്രമാണ് സാര്‍ പറഞ്ഞത്. പിന്നീടാണ് എന്റെ കഥാപാത്രത്തെ കുറിച്ച് ഷൂട്ടിംഗ് സമയത്ത് തന്നെ സാര്‍ അത്രയും കോണ്‍ഫിഡന്റ് ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്. സിനിമ ഇറങ്ങി ഹിറ്റ് ആയതോടെ തനിക്ക് കിണ്ടി എന്ന് പേരും വന്നു. പലരും അത് വിളിക്കാറുണ്ടായിരുന്നു എന്നുമാണ് സുധീഷ് ഇപ്പോള്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago