Categories: latest news

ഇപ്പോൾ ആരോടും താല്പര്യം ഇല്ല: സുസ്മിത സെൻ

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത ബോളിവുഡിലെത്തുന്നത്.

അഭിനയത്തിനും ഫിറ്റ്‌നസിനും ഒരുപോലെ ശ്രദ്ധ നല്‍കുന്ന വ്യക്തികൂടിയാണ് സുസ്മിത. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഹൃദായാഘാതത്തെതുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇപ്പോൾ താരം പറഞ്ഞ വാക്കുകളാണ് വൈറലാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി താൻ സിം​ഗിളായാണ് ജീവിക്കുന്നതെന്ന് നടി സുസ്മിത സെൻ. നടി റിയ ചക്രബർത്തിയുടെ ടോക്ക് ഷോയായ ചാപ്റ്റർ 2വിലാണ് സുസ്മിത തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. “ഇന്ന് ഈ നിമിഷം, എന്‍റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാനിപ്പോൾ കുറച്ചു നാളായി സിം​ഗിളാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷമായി. എനിക്ക് ഇപ്പോൾ ആരോടും താല്പര്യമില്ല എന്നാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

16 hours ago