Gabri and Jasmin - Bigg Boss Malayalam
ബിഗ് ബോസ് മലയാളം സീസണ് 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന് ജാഫര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു ജാസ്മിന്. ജാസ്മിനെതിരെ മാത്രമല്ല ജാസ്മിന്റെ പിതാവിനെതിരേയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പതിവായിരുന്നു. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നല്കിയ അഭിമുഖത്തില്‍ സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് ജാസ്മിന്.
‘ സൈബര്‍ ബുള്ളിയിംഗ് എന്നേക്കാള്‍ നേരിട്ടത് എന്റെ വീട്ടുകാരാണ്. എന്റെ ഉമ്മയും അത്തയും എന്നോട് പറഞ്ഞത് ഞങ്ങള്‍ ആത്മഹത്യ ചെയ്താലോ എന്നു വരെ ചിന്തിച്ചുവെന്നാണ്. അങ്ങനൊരു സാഹചര്യത്തിലേക്ക് എത്തിപ്പോയി. ഇപ്പോഴും വരുന്ന കമന്റുകള്‍ നിന്റെ കയ്യിലിരിപ്പു കൊണ്ടല്ലേ എന്നാണ്. പറയാന്‍ ഭയങ്കര എളുപ്പമാണ്’ ജാസ്മിന് പറയുന്നു.
എന്റെ അത്ത ഒരുപാട് സ്ട്രഗിള്‍ ചെയ്തു. ഒരു ഘട്ടം എത്തിയപ്പോള്‍ അത്ത പോയി ചാകട്ടെ എന്ന അവസ്ഥയിലെത്തി. അത്ത സഹികെട്ട് പലരേയും ചീത്തവിളിച്ചു. എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല. ഒരു പരിധി കഴിയുമ്പോള്‍ കൈ വിട്ടു പോകും. ഞാനാണെങ്കിലും പറഞ്ഞു പോകും. ഇതിനിടെ ഇവര്‍ ചെന്നൈയിലെ സെറ്റില്‍ പോയി പ്രശ്നമുണ്ടാക്കെന്ന് പ്രഷര്‍ ചെയ്യുന്നുമുണ്ടായിരുന്നു. അത്രയും സൈബര്‍ ബുള്ളിയിംഗ് നേരിട്ടുവെന്നും ജാസ്മിന് പറയുന്നു.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…