Categories: latest news

ഞാന്‍ ഇപ്പോഴും അനുഭവിക്കുകയാണ്: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ബിഗ്‌ബോസിന് ശേഷം വലിയ രീതിയില്‍ താരം സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് നാല് വര്‍ഷമായിട്ടും ഇപ്പോഴും മോശം കമന്റുകളുടെ പേരില്‍ താന്‍ അനുവിക്കുകയാണ് എന്നാണ് താരം പറയുന്നത്.

ഒരു ഷോയില്‍ ആ തരത്തില്‍ എന്നെ അവതരിപ്പിച്ചതു കെണ്ടു മാത്രമുണ്ടായ സൈബര്‍ ബുള്ളിയിംഗ് സൃഷ്ടിച്ച മുറിവിന്റെ ആഴം എത്രയെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് മനസിലാകുമെന്ന് എനിക്കറിയില്ല. ഒരിക്കല്‍ ഈ കെണിയില്‍ വീണാല്‍ പിന്നൊരിക്കലും രക്ഷയില്ല. സ്വന്തം ഭാഗം നിങ്ങള്‍ എത്ര വിശദീകരിക്കാന്‍ ശ്രമിച്ചാലും ശരി എന്നുമാണ് ആര്യ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago