Categories: Gossips

വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും അഭിനയിക്കേണ്ടതായിരുന്നു; അവസാനം സംഭവിച്ചത് ഇതാണ്

ഈ വര്‍ഷം തിയറ്ററുകളിലെത്തിയ സിനിമകളില്‍ മികച്ച വിജയം നേടിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 80 കോടിയിലേറെ തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തു. അതേസമയം ഒടിടിയില്‍ എത്തിയപ്പോള്‍ ചിത്രത്തിനു നിരവധി ട്രോളുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിഞ്ച് സിനിമയെന്നാണ് ഒടിടി കണ്ട ശേഷം പലരും പ്രതികരിക്കുന്നത്.

അതേസമയം വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ പ്രണവിന്റെ പ്രായമായ കാലം മോഹന്‍ലാലും ധ്യാനിന്റേത് ശ്രീനിവാസനും അവതരിപ്പിക്കേണ്ടതായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

Varshangalkku Shesham

‘സത്യം പറഞ്ഞാല്‍ അച്ഛനും ലാല്‍ അങ്കിളുമാണ് സെക്കന്‍ഡ് ഹാഫിലെ ഈ കഥാപാത്രങ്ങള്‍ ചെയ്യാനിരുന്നത്. അങ്ങനെ ലാല്‍ അങ്കിള്‍ ഡേറ്റും കൊടുത്തതാണ്. ആ സമയത്ത് അച്ഛന് വയ്യാതായതോടെ ഈ പ്ലാന്‍ മാറ്റി. അന്ന് കഥയില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ വന്നു.’ ധ്യാന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

6 hours ago

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…

6 hours ago

വീണ്ടും യാത്രാ ചിത്രങ്ങളുമായി മഞ്ജുവും ടീമും

മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…

6 hours ago

ഗര്‍ഭിണിയായിരുന്നപ്പോഴും അമ്മ തിരിഞ്ഞ് നോക്കിയില്ല; സാന്ദ്ര

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി.…

6 hours ago