Categories: latest news

എംപുരാനില്‍ ഇന്റര്‍നാഷണല്‍ ലുക്ക് ! ഞെട്ടിക്കാന്‍ ലാലേട്ടന്‍ വരുന്നു

മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ എംപുരാന്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്. ഖുറേഷി അബ്രാം എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സ്‌റ്റൈലിഷ് ലുക്കിലാണ് ലാലിനെ പോസ്റ്ററില്‍ കാണുന്നത്. ‘ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ’ എന്ന കുറിപ്പോടെയാണ് പൃഥ്വി എംപുരാന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എംപുരാന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എംപുരാന്‍ എത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. അടുത്ത വര്‍ഷമായിരിക്കും റിലീസ്.

മോഹന്‍ലാലിന്റെ 64-ാം ജന്മദിനമാണ് ഇന്ന്. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ 450 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

11 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

12 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

1 day ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

1 day ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

1 day ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

1 day ago