Categories: Gossips

ടര്‍ബോയുടെ ആദ്യ ഷോ മിനിറ്റുകള്‍ കൊണ്ട് ഹൗസ് ഫുള്‍

അഡ്വാന്‍സ് ബുക്കിങ്ങില്‍ വന്‍ കുതിപ്പുമായി മമ്മൂട്ടി ചിത്രം ടര്‍ബോ. കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ ടര്‍ബോയുടെ ഇരുപതിനായിരത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. അരലക്ഷത്തിലേറെ ആളുകളാണ് ബുക്ക് മൈ ഷോയില്‍ ടര്‍ബോയ്ക്കായി കാത്തിരിക്കുന്നെന്ന് വോട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയി നില്‍ക്കുന്ന ഇന്ത്യന്‍ സിനിമ കൂടിയാണ് ടര്‍ബോ.

ഇന്നലെയാണ് ടര്‍ബോയുടെ ബുക്കിങ് ഓപ്പണ്‍ ആയത്. ഇതുവരെ ആഗോള തലത്തില്‍ ഒരു കോടി പ്രീ സെയില്‍ നടന്നെന്നാണ് വിവരം. ആദ്യ ഷോയ്ക്കു ശേഷം മികച്ച പ്രതികരണങ്ങള്‍ കൂടി ലഭിച്ചാല്‍ മലയാളത്തിലെ ആദ്യദിന റെക്കോര്‍ഡ് കളക്ഷന്‍ മമ്മൂട്ടി സ്വന്തമാക്കാനാണ് സാധ്യത. മേയ് 23 നാണ് ടര്‍ബോ വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. രാവിലെ ഒന്‍പതിനാണ് ആദ്യ ഷോ. തൃശൂര്‍ രാഗം തിയറ്ററിലെ ഒന്‍പത് മണി ഷോയുടെ ടിക്കറ്റുകള്‍ നിമിഷനേരം കൊണ്ടാണ് വിറ്റു തീര്‍ന്നത്. ബുക്കിങ് ഓപ്പണ്‍ ആക്കി 15 മിനിറ്റുകള്‍ കൊണ്ട് ഈ ഷോയുടെ എല്ലാ ടിക്കറ്റുകളും വിറ്റു പോയി.

Mammootty – Turbo

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ടര്‍ബോ സംവിധാനം ചെയ്തിരിക്കുന്നത്. മധുരരാജയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം. തെന്നിന്ത്യന്‍ താരങ്ങളായ രാജ് ബി ഷെട്ടി, സുനില്‍ എന്നിവരും ടര്‍ബോയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago