Categories: Reviews

ദേ അടുത്ത ഹിറ്റ് ! ചിരിപ്പിച്ച് പൃഥ്വിരാജും ബേസിലും; ഗുരുവായൂരമ്പല നടയില്‍ കൊള്ളാമോ?

പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ തിയറ്ററുകളില്‍. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ എങ്ങുനിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഗംഭീര ആദ്യ പകുതിയെന്നും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന രണ്ടാം പകുതിയെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം. കുടുംബസമേതം ആസ്വദിക്കാവുന്ന കോമഡി പടമെന്നാണ് കൂടുതല്‍ പ്രേക്ഷകരുടെയും അഭിപ്രായം.

പൃഥ്വിരാജിന്റെ കോമഡി രംഗങ്ങള്‍ നന്നായിട്ടുണ്ട്. ആദ്യ പകുതിയില്‍ കൂടുതല്‍ കൈയടി വാങ്ങുന്നത് ബേസില്‍ ജോസഫാണ്. മുന്‍പ് ബേസില്‍ ചെയ്തിട്ടുള്ള കോമഡി വേഷങ്ങളോട് താരതമ്യം ചെയ്യാമെങ്കിലും ഇതില്‍ ഒരുപടി കൂടി കടന്ന് എന്റര്‍ടെയ്നറായി അഴിഞ്ഞാടിയിരിക്കുകയാണ്. ആദ്യ പകുതിയുടെ അത്ര കോമഡികള്‍ ഇല്ലെങ്കിലും രണ്ടാം പകുതിയും കുടുംബസമേതം ആസ്വദിക്കാം. പ്രിയദര്‍ശന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധം എല്ലാ കഥാപാത്രങ്ങളെയും ഒന്നിച്ചു കൊണ്ടുവരുന്ന ക്ലൈമാക്‌സാണ് സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നത്. അത് ചില സ്ഥലങ്ങളില്‍ കല്ലുകടിയായി എന്നതൊഴിച്ചാല്‍ മികച്ചൊരു എന്റര്‍ടെയ്ന്‍മെന്റ് ആയാണ് ചിത്രം അവസാനിക്കുന്നത്. ക്ലൈമാക്‌സിലെ നന്ദനം റഫറന്‍സ് ഇഷ്ടപ്പെട്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Guruvayoorambala Nadayil Trailer

അനശ്വര രാജന്റെ സഹോദരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. അനശ്വരയും ബേസിലും തമ്മിലുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടന്‍ അജു വര്‍ഗീസ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ദീപ പ്രദീപിന്റേതാണ് കഥ. ക്യാമറ നീരജ് രവി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി.ശരത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago