Categories: Gossips

മമ്മൂട്ടിക്കമ്പനി ശോകമെന്ന് ആരാധകര്‍; ടര്‍ബോയുടെ ഗതി എന്താകും !

മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പ്രചാരണം മന്ദഗതിയില്‍ പോകുന്നതില്‍ ആരാധകര്‍ക്ക് അതൃപ്തി. വന്‍ മുതല്‍മുടക്കില്‍ വരുന്ന ചിത്രത്തിനു ഇത്ര കുറവ് പ്രചരണം മതിയോ എന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മേയ് 23 ന് ചിത്രം തിയറ്ററുകളിലെത്തും. റിലീസിനു രണ്ടാഴ്ച മാത്രം ശേഷിക്കെ ടീസര്‍ പോലും ഇറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മമ്മൂട്ടി ആരാധകര്‍ ചോദിക്കുന്നു.

നല്ല സിനിമകള്‍ ചെയ്താല്‍ മാത്രം പോരാ, അതിനു വേണ്ടവിധം പ്രൊമോഷന്‍ നല്‍കാനും മമ്മൂട്ടി കമ്പനി ശ്രദ്ധിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ വിജയമായ കണ്ണൂര്‍ സ്‌ക്വാഡ് നൂറ് കോടി ക്ലബില്‍ കയറേണ്ടതായിരുന്നു. റിലീസിനു വേണ്ടവിധം പ്രൊമോഷന്‍ നല്‍കാത്തതും മലയാളത്തിനു പുറത്ത് മറ്റു ഭാഷകളില്‍ ഇറക്കാത്തതുമാണ് നൂറ് കോടി നേട്ടത്തില്‍ നിന്ന് കണ്ണൂര്‍ സ്‌ക്വാഡിനെ അകറ്റിയത്. അത്തരമൊരു മണ്ടത്തരമാണ് മമ്മൂട്ടി കമ്പനി ഇപ്പോള്‍ ചെയ്യുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Mammootty – Turbo

50 കോടിയിലേറെ ചെലവുള്ള സിനിമയാണ് ടര്‍ബോ. മമ്മൂട്ടിക്ക് പുറമേ തെന്നിന്ത്യയിലെ ശ്രദ്ധേയരായ സൂപ്പര്‍താരങ്ങളും വേഷമിടുന്നു. എന്നിട്ടും അതിനൊത്ത ഹൈപ്പ് പടത്തിനു കിട്ടിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടീസറും ട്രെയ്ലറും ഉടന്‍ ഇറക്കുകയെങ്കിലും ചെയ്യണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ടര്‍ബോ സംവിധാനം ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago