Categories: latest news

സ്ഥിരം റോക്കിഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയതുകൊണ്ട് എന്ത് തോന്നിവാസവും കാണിക്കാമെന്ന അഹങ്കാരം: നടിയുടെ കുറിപ്പ്

മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള നടുറോഡിലെ ഷോയുടെ ചര്‍ച്ച ഇത് വരെ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ യദുവിന്റെ സ്ഥിരം രീതിയാണ് ഇത്തരം പ്രശ്‌നങ്ങള്‍ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നടി റോഷ്‌ന. തനിക്കും സഹോദരനും എറണാകുളം യാത്രയ്ക്കിടയില്‍ ഉണ്ടായ മോശം അനുഭവവും സോഷ്യല്‍ മീഡിയയില്‍ റോഷ്‌ന പങ്കുവച്ചു.

താരത്തിന്റെ കുറിപ്പ്

ഇവിടെ രാഷ്ട്രീയം ചര്‍ച്ച ആക്കാനോ. അല്ലെങ്കില്‍ ഒരു ഭാഗം ന്യായീകരിക്കാനോ ഞാന്‍ നില്‍ക്കുന്നില്ല ..??
പക്ഷേ. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ … അത് പോലെ ഒരു ഇതാണ് driver യദുവിന് കിട്ടിയിട്ടുള്ളത് ??
എന്റെ മുഖത്ത് നോക്കി താങ്കള്‍ പറഞ്ഞ മോശം വാക്കുകള്‍ക്ക്. ഒരു വണ്ടി ആള്‍ക്കാര്‍ ആണ് സാക്ഷി ..?? കൂടെ സ്ഥലം എംവിഡി യും …. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതര്‍ അറിയാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഈ post ഇടുന്നതും

ഈ ഒരു. വിഷയം ചര്‍ച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത് …. മേയര്‍ ആര്യ രാജേന്ദ്രനും skrtc ഡ്രൈവര്‍ യദുവുമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ എല്ലാവരും വീഡിയോയില്‍ കണ്ടിട്ടുമുണ്ടാകും
എനിക്കും പറയാനുണ്ട് ചില കാര്യങ്ങള്‍ .. മലപ്പുറത്തുനിന്ന്. എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും
കുന്നംകുളം routeല്‍ അറ്റകുറ്റപ്പണികളില്‍ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് just പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ …. slowmoving ആയിരുന്നു alredy .. ഈ same skrtc bus. വളരേ വേഗത്തില്‍. പല വണ്ടികളെയും.മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകില്‍ കിടന്ന് ഹോണ്‍ മുഴക്കിക്കൊണ്ടിരിക്കുകയും. ചെയ്തു … പോകാന്‍ സൈഡ് കൊടുക്കാന്‍ പോലും side ഉണ്ടായിരുന്നില്ല , എന്നിട്ടും ഇയാള്‍ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വണ്ടി എടുത്തു മുന്നോട്ടു പോയി . ഞാന്‍ വണ്ടി നിര്‍ത്തി സൈഡ് ആക്കിയെങ്കിലും slow moving ആയ area ആയതുകൊണ്ട് വീണ്ടും ഈ skrtcക്ക് പുറകില്‍ തന്നെ എത്തി …
ഒരു രീതിയിലും side ഇല്ലാത്ത area , അപകട മേഖല പതുക്കെ പോകുക എന്ന warning boards എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് skrtc ബസുകാര്‍, ഞാനും വാശി ആയി അദ്ദേഹം എന്റെ പുറകില്‍ കിടന്നു horn മുഴക്കിയ പോലെ ഞാനും നല്ല രീതിയില്‍ horn അടിച്ചു

very ഫാസ്റ്റ്‌ലി എനിക്ക് reply കിട്ടി അദ്ദേഹം നടുറോഡില്‍ വണ്ടി നിര്‍ത്തി അത്രയും യാത്രക്കാര്‍ ഉണ്ടായിരിക്കെ rockybhai കളിക്കാന്‍ ഇറങ്ങി വന്നു അയാള്‍ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകള്‍ എന്നോട് അയാള്‍ പറഞ്ഞു show കാണിച്ച് അയാള്‍ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത് ..
ഞങ്ങള്‍ക്ക് ഇയാള്‍ സംസാരിച്ചതിന്റെ അമര്‍ഷം കുറച്ചൊന്നുമായിരുന്നില്ല
skrtc. കുറച്ച് കഴിഞ്ഞപ്പോള്‍ ആളുകളെ കയറ്റാന്‍ side ആക്കി , ഞങ്ങള്‍. മുന്നോട്ട് പോരുകയും ചെയ്തു … അപ്പോഴാണ് mvd യെ കണ്ടത് .. ഞാന്‍ വണ്ടി side ആക്കി കാര്യങ്ങള്‍ വിശദമായി അവരോട് പറഞ്ഞു …. അകലെ നിന്ന് skrtc bus വരുന്നുണ്ടായിരുന്നു ഞാന്‍ പോലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവര്‍ വീണ്ടും വണ്ടി അവിടെ നിര്‍ത്തി അവിടെയും കോറെ നാടകം കളിച്ചു ഇയാള്‍ .. പോലീസുകാര്‍ സംസാരിച്ചു solve ചെയ്തു വിട്ടെങ്കിലും ഇയാള്‍ ഹീറോ ആയിരുന്നു
ഞാന്‍ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓര്‍ത്ത് ..
േൃശvandum വണ്ടി ആയത് കൊണ്ട്. ഞാന്‍ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍. skrtc ബസ്സിനു പുറകില്‍ ഒരു നമ്പര്‍ ഉണ്ട് അവിടേക്ക് വിളിച്ചു complaint കൊടുക്കാന്‍ പറഞ്ഞു ഞാന്‍. ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പര്‍ നോക്കിയപ്പോള്‍ അങ്ങനൊരു നമ്പര്‍ നിലവിലില്ല

ഇയാള്‍ക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് , സഹായമായി , മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കില്‍ സാധാരണക്കാരിയായ എന്നോട് കാണിച്ചതില്‍ യാതൊരു wonderum ഇല്ല സ്ഥിരം. .. rocky ഭായ് ആണ് പുള്ളി
ഇങ്ങനെ skrtc driver ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ് …. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതര്‍ തക്കതായ ശിക്ഷ നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു ??

കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും , ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കൂടി ആണ് ഞാന്‍ ഇവിടെ പോസ്റ്റ് ഇടുന്നത്

ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു വെറുതെ ആരും skrtc ബസിന്റെ photo എടുത്തു വെക്കില്ലല്ലോ

ജോയൽ മാത്യൂസ്

Recent Posts

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

8 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

8 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

21 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

21 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

22 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

22 hours ago