പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും, മൈത്രേയ മൈത്രേയന്‍െയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിരിയാണി എന്ന ചലച്ചിത്രത്തിലൂടെ 2019ല്‍ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും, അച്ഛനും അമ്മയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കനി കുസൃതി.
അച്ഛനെ പേര് വിളിക്കുന്നതില്‍ പലരും വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അച്ഛനെ പേര് വിളിക്കുന്നത് ഒരു മര്യാദകേടായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞാന്‍ മൈത്രേയാ എന്ന് വിളിക്കുമ്പോള്‍ അതില്‍ ഒരു പിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും ഒക്കെയുണ്ട്. ഞാന്‍ അതാണ് ശീലിച്ചിട്ടുള്ളത്. ഒരു സാധാരണ കുട്ടി അച്ഛാ എന്ന് വിളിക്കുമ്പോള്‍ അതേ വികാരം തന്നെയാണ് എനിക്ക് മൈത്രേയന്‍ എന്ന് വിളിക്കുമ്പോള്‍ കിട്ടുന്നത് എന്നുമാണ് താരം പറയുന്നത്.
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…