Categories: Reviews

വെറും കോമഡി പടമല്ല ! സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടുന്നു; മലയാളി ഫ്രം ഇന്ത്യ തിയറ്ററുകളില്‍

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ തിയറ്ററുകളില്‍. ആദ്യ പകുതി കഴിയുമ്പോള്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യയെന്ന് ആദ്യ പകുതിക്ക് ശേഷം ഏതാനും പ്രേക്ഷകര്‍ പ്രതികരിച്ചു.

ആദ്യ പകുതിയിലെ കോമഡി രംഗങ്ങള്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നവയാണ്. ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നതില്‍ തനിക്കുള്ള വൈദഗ്ധ്യം നിവിന്‍ പോളി അരക്കിട്ടുറപ്പിക്കുന്നുണ്ട് മലയാളി ഫ്രം ഇന്ത്യയുടെ ആദ്യ പകുതിയില്‍. നിവിന്‍ പോളി – ധ്യാന്‍ ശ്രീനിവാസന്‍ കോംബോയും പ്രേക്ഷകരെ രസിപ്പിക്കുന്നു.

ആദ്യ പകുതി നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ടെന്നും രണ്ടാം പകുതിയില്‍ സംസാരിക്കാന്‍ പോകുന്ന രാഷ്ട്രീയമായിരിക്കും സിനിമയുടെ വിധി നിര്‍ണയിക്കുകയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. വളരെ ഗൗരവമേറിയ രാഷ്ട്രീയ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. നിര്‍മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

3 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

3 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

3 hours ago