Categories: latest news

എന്റെ രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ല: ആസിഫ് അലി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.

രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു.

ഇപ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം മറുപടി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അടിപൊളിയായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

കടല്‍ക്കരയില്‍ നിന്നും ചിത്രങ്ങളുമായി മീര നന്ദന്‍

കടല്‍ക്കരയില്‍ നിന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മീര…

15 hours ago

അതിമനോഹരിയായി ദേവിക

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്.…

15 hours ago

തന്മയ സോളിന്റെ പുതിയ ചിത്രം വരുന്നു

നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍…

1 day ago

ഗ്ലാമറസ് ലുക്കില്‍ സ്രിന്റ

സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി…

1 day ago