Categories: latest news

ശോഭന ഇനി ലാലേട്ടനൊപ്പം; തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലാണ് ആരംഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ 360-ാം സിനിമയാണ് ഇത്.

തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ശോഭനയ്ക്കു കൈ കൊടുത്ത് നില്‍ക്കുന്ന ലാലിനെ ചിത്രങ്ങളില്‍ കാണാം. തന്റെ 360-ാം സിനിമയാണ് ഇതെന്നും എല്ലാവരുടെയും അനുഗ്രഹങ്ങള്‍ വേണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകും. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

അനില മൂര്‍ത്തി

Recent Posts

സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? മറുപടിയുമായി രേണു സുധി

നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…

11 hours ago

ഓവര്‍ ആക്ടിങ്ങ് എന്ന് പരിഹാസം; മറുപടിയുമായി രശ്മിക

തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…

11 hours ago

യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്‌ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…

1 day ago

അമ്പതാം ദിവസത്തിലേക്ക് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…

1 day ago

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

2 days ago