Categories: latest news

സുന്ദരികോത എന്ന തോന്നിയ നടി കാവ്യാ മാധവനാണ്: സലിം കുമാര്‍

കോമഡിയിലൂടെ വേദികള്‍ കീഴടക്കി സിനിമയില്‍ എത്തിയ താരമാണ് സലിം കുമാര്‍.. സലിംകുമാര്‍ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിന്‍ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു.

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും, 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു.

ഇപ്പോള്‍ കാവ്യയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായി തോന്നിയ, മേക്കപ്പ് ഒന്നുമില്ലാതെ കണ്ടിട്ടുള്ള നടി ആരാണെന്നാണ് അവതാരക സലിം കുമാറിനോട് ചോദിച്ചത്. ‘ഒരുപാട് ശത്രുക്കളെ സൃഷ്ടിക്കുന്നൊരു ചോദ്യമാണിത്. സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണെന്നും’, നടന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അച്ഛനും മകനും നേർക്കുനേർ എത്തുന്ന ചിത്രങ്ങൾ നാളെ തിയേറ്ററുകളിൽ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ…

3 hours ago

മരിക്കുന്നത് വരെ അയാളോട് ക്ഷമിക്കില്ല; ഗൗരി കൃഷ്ണന്‍

സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും മോശം…

10 hours ago

വിവാഹിതയാകണം പക്ഷെ; തുറന്ന് പറഞ്ഞ് നിത്യ മേനോന്‍

ജീവിതത്തോട് തനിക്കുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി…

10 hours ago