Mammootty and Nimisha Sajayan
താന്‍ സംവിധാന രംഗത്തേക്ക് കടന്നുവരികയാണെന്ന വാര്‍ത്തകള്‍ തള്ളി നടി നിമിഷ സജയന്. നിമിഷ സജയന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലയാളത്തിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം നിമിഷ തള്ളിക്കളഞ്ഞു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നിമിഷയുടെ വിശദീകരണം. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം മലയാളത്തില്‍ നിന്ന് ഒരു പ്രമുഖ നടി സംവിധാന രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്നും ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ നടി ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ…
മലയാള സിനിമയിലെ 'നാടൻ പെൺകുട്ടി' ഇമേജിൽ നിന്നും…
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്നറുകളിൽ ഒന്നാണ്…
സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും മോശം…
ജീവിതത്തോട് തനിക്കുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി…
'ജയിലര്‍ 2' വിലെ 'അലാ ബോലെലോ...' പാട്ടിലൂടെ…