ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. സിനിമകളിലൂടെയാണ് ആളുകള്‍ തന്നെ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും. അല്ലാതെ കേളത്തിലെ ആര്‍ക്കും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയില്ല. തനിക്ക് പ്രണയവും ബ്രേക്ക് അപ്പും എല്ലാം ഉണ്ടായിട്ടുണ്ട്. ഒരിക്കലും ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ താന്‍ കൂടുതല്‍ എക്‌സ്‌പോസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും താരം പറയുന്നു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…