Categories: latest news

ആദ്യമായി പ്രണയിച്ച പുരുഷന്‍ എന്നെ വഞ്ചിച്ചു: വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്.

മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേണ്ടിയിരുന്നത്. ലോഹിതദാസ് ചിത്രം ചക്രം ആയിരുന്നു ആ സിനിമ. മോഹന്‍ലാലും ദിലീപും വിദ്യ ബാലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രീതിയിലാണ് ലോഹിതദാസ് ആദ്യം ചക്രം തുടങ്ങിയത്. എന്നാല്‍, ആദ്യ ഷെഡ്യൂളിന് ശേഷം സിനിമ നിലച്ചു. അരങ്ങേറ്റ ചിത്രം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നടിയെന്ന് വിദ്യയെ മലയാള സിനിമാ ലോകം പരിഹസിച്ചു.

ഇപ്പോള്‍ തന്റെ കാമുകന്മാരെക്കുറിച്ച് സംസാരിക്കുകയാണ് വിദ്യാ ബാലന്‍ വളരെ കുറച്ച് പേരെ മാത്രമേ താന്‍ പ്രണയിച്ചിട്ടുള്ളൂ. ഇതില്‍ താന്‍ ആദ്യമായി പ്രണയിച്ച പുരുഷന്‍ തന്നെ വഞ്ചിച്ചു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് എനിക്ക് ഓര്‍മയുണ്ട്. കോളേജില്‍ വാലന്റൈന്‍സ് ഡേയ്ക്ക് അവനെ അപ്രതീക്ഷിതമായി കണ്ടു, അന്ന് അവന്‍ എന്നോട് പറഞ്ഞത് മുന്‍ കാമുകിയുമൊത്തൊരു ഡേറ്റിന് പോവുകയാണെന്നാണ്. ഞാന്‍ ഷോക്കായി പോയി എന്നുമാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? മറുപടിയുമായി രേണു സുധി

നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…

13 hours ago

ഓവര്‍ ആക്ടിങ്ങ് എന്ന് പരിഹാസം; മറുപടിയുമായി രശ്മിക

തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…

13 hours ago

യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്‌ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…

1 day ago

അമ്പതാം ദിവസത്തിലേക്ക് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…

1 day ago

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

2 days ago