Categories: latest news

ടര്‍ബോ ജോസ് വരുന്നു; വലിയൊരു സിഗ്നല്‍ നല്‍കി അണിയറ പ്രവര്‍ത്തകര്‍ !

മമ്മൂട്ടി ചിത്രം ടര്‍ബോയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 13 നാണ് ചിത്രം തിയറ്ററുകളിലെത്തുക. രണ്ട് മാസം മുന്‍പ് തന്നെ റിലീസ് ഡേറ്റ് തീരുമാനിച്ച് പ്രൊമോഷന്‍ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനാണ് മമ്മൂട്ടി കമ്പനിയുടെ തീരുമാനം. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇതുവരെ ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കോമഡി – ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Mammootty

വേണ്ടവിധം പ്രൊമോഷന്‍ നല്‍കാതെയാണ് സമീപകാലത്ത് പല മമ്മൂട്ടി ചിത്രങ്ങളും ഇറങ്ങിയിരുന്നത്. ആരാധകര്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടായിരുന്നു. ആരാധകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ടര്‍ബോയുടെ റിലീസ് ഡേറ്റ് രണ്ട് മാസം മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

22 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

27 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

31 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago