Jasmine - Bigg Boss Malayalam
ജാസ്മിനുമായുള്ള സൗഹൃദത്തില്‍ അകലം വയ്ക്കാന്‍ തയ്യാറാകാതെ ഗബ്രി. ജാസ്മിനുമായുള്ള സൗഹൃദം തുടരാനാണ് ഗബ്രി ആഗ്രഹിക്കുന്നത്. എന്നാല്‍ ഗബ്രിയുമായുള്ള കൂട്ട് ബിഗ് ബോസ് വീട്ടിലെ തന്റെ നിലനില്‍പ്പിനു തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ജാസ്മിന്‍ അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ഷോ ചൂടുപിടിച്ചിരിക്കുന്നത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായ സീക്രട്ട് ഏജന്റ് – സായ് കൃഷ്ണന്‍ ജാസ്മിനോട് പുറത്തെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഗബ്രിയുമായുള്ള കൂട്ട് പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന സൂചന സായ് കൃഷ്ണന്‍ ജാസ്മിനു നല്‍കിയിട്ടുണ്ട്. ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടിനെ കുറിച്ച് പുറത്ത് നടക്കുന്ന ചര്‍ച്ചകളും സായ് കൃഷ്ണന്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ജാസ്മിന്റെ മനംമാറ്റം.
ഗബ്രിയുമായുള്ള സൗഹൃദത്തില്‍ അകലം പാലിച്ചില്ലെങ്കില്‍ അത് കൂടുതല്‍ തിരിച്ചടിയാകുമെന്ന് ജാസ്മിന്‍ മനസിലാക്കുന്നുണ്ട്. ഗബ്രി തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ‘എനിക്ക് പേടി ആണ് പറയാന്‍’ എന്നാണ് ജാസ്മിന്‍ കഴിഞ്ഞ എപ്പിസോഡില്‍ മറുപടി നല്‍കിയത്. എന്നാല്‍ ഗബ്രി വിടാനുള്ള ഉദ്ദേശമില്ല. ജാസ്മിനൊപ്പം ഗെയിം കൊണ്ടുപോകാനാണ് ഗബ്രി ഇപ്പോഴും ആഗ്രഹിക്കുന്നത്. വരും ദിവസങ്ങളില്‍ ബിഗ് ബോസില്‍ തീ പാറുമെന്ന് ഉറപ്പാണ്.
നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…
തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ മിസ്റ്ററി ത്രില്ലർ…
നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…
തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…