Categories: latest news

ആടുജീവിതം ഉയരങ്ങളിലേക്ക് തന്നെ ! ഈ വര്‍ഷത്തെ മൂന്നാമത്തെ നൂറ് കോടി

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ആഗോള തലത്തില്‍ 100 കോടി കളക്ഷനുമായി മുന്നോട്ട്. റിലീസ് ചെയ്തു 10-ാം ദിവസമാണ് ചിത്രം നൂറ് കോടി ക്ലബില്‍ കയറിയത്. മലയാളത്തിലെ ഏറ്റവും വേഗം നൂറ് കോടി ക്ലബില്‍ കയറുന്ന ചിത്രമെന്ന നേട്ടവും ആടുജീവിതം സ്വന്തമാക്കി. മഞ്ഞുമ്മല്‍ ബോയ്സിന്റെ റെക്കോര്‍ഡാണ് ആടുജീവിതം മറികടന്നത്.

Aadujeevitham

നൂറ് കോടി ക്ലബില്‍ കയറുന്ന ആറാമത്തെ മലയാള സിനിമയാണ് ആടുജീവിതം. പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങളാണ് നേരത്തെ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച മലയാള സിനിമകള്‍. ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ കയറുന്ന മൂന്നാമത്തെ മലയാള ചിത്രം കൂടിയാണ് ആടുജീവിതം.

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം-The Goat Life മാര്‍ച്ച് 28 നാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ഏകദേശം 80 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? മറുപടിയുമായി രേണു സുധി

നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…

11 hours ago

ഓവര്‍ ആക്ടിങ്ങ് എന്ന് പരിഹാസം; മറുപടിയുമായി രശ്മിക

തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…

11 hours ago

യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്‌ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…

1 day ago

അമ്പതാം ദിവസത്തിലേക്ക് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…

1 day ago

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

2 days ago