Unni Mukundan
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ജയ് ഗണേഷ്’ ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളാണ് താരം നല്‍കുന്നത്. ഒരു അഭിമുഖത്തിനിടെ മലയാളത്തിലെ പ്രമുഖ അഭിനേത്രിയെ താന്‍ ഫോണില്‍ ബ്ലോക്ക് ചെയ്ത സംഭവം ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. മറ്റാരുമല്ല ആ നടി, ജയ് ഗണേഷ് സിനിമയില്‍ ഉണ്ണി മുകുന്ദന്റെ നായികയായ മഹിമ നമ്പ്യാരാണ്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവമെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസില്‍ ഉണ്ണിയും മഹിമയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് എന്തൊക്കെയോ കാരണങ്ങളാല്‍ താന്‍ മഹിമയെ ഫോണില്‍ ബ്ലോക്ക് ചെയ്‌തെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
അന്ന് ബ്ലോക്ക് ചെയ്ത മഹിമ ഇന്ന് തന്റെ സിനിമയിലെ നായികയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫോണിലെ ബ്ലോക്ക് മാറ്റി പരസ്പരം നല്ല സൗഹൃദത്തിലാണെന്നും താരം പറഞ്ഞു. എന്നാല്‍ ബ്ലോക്ക് ചെയ്യാനുള്ള കാരണം എന്തെന്ന് ഉണ്ണി വെളിപ്പെടുത്തിയില്ല.
നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…
തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ മിസ്റ്ററി ത്രില്ലർ…
നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…
തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…