Categories: latest news

സവര്‍ക്കറെ ‘തേച്ച്’ പ്രേക്ഷകര്‍; പടം കാണാന്‍ ആരുമില്ല !

വി.ഡി.സവര്‍ക്കറുടെ ജീവിതകഥ പറയുന്ന സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ വന്‍ പരാജയത്തിലേക്ക്. കേരളത്തില്‍ മിക്കയിടത്തും ചിത്രത്തിന്റെ ഒരു ഷോ പോലും ഇല്ല. ബോക്സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. രാഷ്ട്രീയ അജണ്ടയും സിനിമ മോശമായതുമാണ് ബോക്സ്ഓഫീസിലെ തകര്‍ച്ചയ്ക്കു കാരണം. സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് സംവിധായകന്‍ രണ്‍ദീപ് ഹൂഡ തന്നെ തുറന്നുപറഞ്ഞു.

രണ്‍ദീപ് ഹൂഡയുടെ കന്നി സംവിധാന സംരഭമായ വീര്‍ സവര്‍ക്കര്‍ മാര്‍ച്ച് 22 നാണ് തിയറ്ററുകളിലെത്തിയത്. ഹൂഡ തന്നെയാണ് ചിത്രത്തില്‍ നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. ഈ വേഷം ചെയ്യാന്‍ വേണ്ടി ഹൂഡ ശരീരഭാരം 60 കിലോയായി കുറച്ച് വലിയ വാര്‍ത്തയായിരുന്നു.

സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്തു പത്താം ദിവസം വെറും 1.90 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. രണ്ടാം വാരത്തിലേക്ക് എത്തിയിട്ടും ചിത്രത്തിനു ഇതുവരെ കളക്ട് ചെയ്യാന്‍ സാധിച്ചത് 15.85 കോടി മാത്രം. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പോലും ചിത്രത്തിനു സാധിച്ചിട്ടില്ല.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച ആളാണ് സവര്‍ക്കറെന്ന് സ്ഥാപിക്കാനാണ് ഹൂഡ ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. ഹിന്ദി, മറാത്തി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

അച്ഛനും മകനും നേർക്കുനേർ എത്തുന്ന ചിത്രങ്ങൾ നാളെ തിയേറ്ററുകളിൽ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ…

3 hours ago

മരിക്കുന്നത് വരെ അയാളോട് ക്ഷമിക്കില്ല; ഗൗരി കൃഷ്ണന്‍

സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും മോശം…

10 hours ago

വിവാഹിതയാകണം പക്ഷെ; തുറന്ന് പറഞ്ഞ് നിത്യ മേനോന്‍

ജീവിതത്തോട് തനിക്കുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി…

10 hours ago