Categories: latest news

തലേന്ന് വോഡ്ക കൊടുത്തു; പൃഥ്വിരാജിന്റെ നഗ്നരംഗം ഷൂട്ട് ചെയ്തത് ഇങ്ങനെ

ആടുജീവിതത്തിലെ നജീബായി അഭിനയിക്കാന്‍ പൃഥ്വിരാജ് കടന്നുപോയത് ദുസഹമായ ഡയറ്റിങ്ങിലൂടെ. പൂര്‍ണ നഗ്നനായി നില്‍ക്കുന്ന പൃഥ്വിരാജിന്റെ റിവീലിങ് സീന്‍ തിയറ്ററില്‍ എല്ലാവരേയും ഞെട്ടിച്ചതാണ്. പൃഥ്വിരാജിന്റെ മെലിഞ്ഞ ശരീരം പൂര്‍ണമായി ഈ സീനില്‍ കാണിക്കുന്നുണ്ട്. ഇതിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ക്യാമറമാന്‍ സുനില്‍ കെ.എസ്. ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

Prithviraj in Aadujeevitham

ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി മൂന്ന് ദിവസമാണ് പൃഥ്വിരാജ് പട്ടിണി കിടന്നത്. പൂര്‍ണമായി ഭക്ഷണം ഒഴിവാക്കി. വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ തലേന്ന് വെള്ളം കുടിയും നിര്‍ത്തി. 12 മണിക്കൂറോളം പൂര്‍ണമായി വെള്ളവും ഒഴിവാക്കി. ശരീരത്തില്‍ ബാക്കിയുള്ള ജലാംശം കൂടി വലിച്ചെടുക്കാന്‍ 30 മില്ലി വോഡ്ക കൂടി കുടിച്ചു. ഷോട്ടിനു വേണ്ടി പൃഥ്വിരാജിനെ കസേരയില്‍ ഇരുത്തിയാണ് കൊണ്ടുവന്നത്. അത്രത്തോളം ക്ഷീണിതനായിരുന്നു. മാര്‍ക്ക് ചെയ്തുവെച്ച സ്ഥലത്ത് പൃഥ്വിയെ കൊണ്ടുവന്ന് നിര്‍ത്തി ആ ഷോട്ട് എടുത്തു. ഈയൊരു സീന്‍ മാത്രമാണ് അന്ന് എടുത്തത്. പൃഥ്വി അത്രത്തോളം ക്ഷീണിതനായിരുന്നെന്നും സുനില്‍ പറഞ്ഞു.

ആടുജീവിതത്തിനു വേണ്ടി 30 കിലോയോളം പൃഥ്വി ശരീരഭാരം കുറച്ചിരുന്നു. അപകടകരമായ ഡയറ്റിങ്ങാണ് നടത്തിയതെന്നും ഇത് ആരും അനുകരിക്കരുതെന്നും പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു.

അനില മൂര്‍ത്തി

Recent Posts

ജിയോ ഹോട്സ്റ്റാറിൽ ‘അണലി’; പുതിയ അപ്‌ഡേറ്റുമായി സീരീസ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…

1 hour ago

‘ഗോഡ്ഫാദർ’ പുതിയ രൂപത്തിൽ; സോഷ്യൽ മീഡിയയിൽ വൈറലായി എ.ഐ പോസ്റ്റർ

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…

1 hour ago

ഗ്ലാമറസ് ലുക്ക്; ശ്രിയ ശരണിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

2 hours ago

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

10 hours ago

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…

10 hours ago

കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…

10 hours ago