Categories: latest news

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

അമിത വേഗത്തില്‍ വാഹനം ഓടിച്ചതിനു നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയത്.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നിര്‍ദേശിച്ചു മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് തവണ താരത്തിനു നോട്ടീസ് അയച്ചു. എന്നാല്‍ നോട്ടീസിനോട് സുരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാരണത്താലാണ് തുടര്‍ നടപടികളുമായി എംവിഡി മുന്നോട്ടു പോകുന്നത്.

ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

2 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

2 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

2 hours ago