Categories: latest news

ബോക്‌സ്ഓഫീസില്‍ പിള്ളേരുടെ തൂക്കിയടി ! മഞ്ഞുമ്മല്‍ ബോയ്‌സ് നാല് ദിവസം കൊണ്ട് നേടിയത് എത്രയെന്നോ?

ബോക്‌സ്ഓഫീസില്‍ വമ്പന്‍ തൂക്കിയടിയുമായി മഞ്ഞുമ്മല്‍ ബോയ്‌സ്. നാല് ദിവസം കൊണ്ട് ചിത്രം വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 36.11 കോടിയാണ്. സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് ഇത്. ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്ന ഭ്രമയുഗം, പ്രേമലു എന്നിവയ്ക്ക് നാല് ദിവസം കൊണ്ട് ലഭിച്ച കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു. വര്‍ക്കിങ് ഡേയ്‌സില്‍ പോലും ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചിദംബരം.

എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. രസകരമായ ഈ യാത്രക്കിടയില്‍ മഞ്ഞുമ്മല്‍ സംഘം ഗുണ ഗുഹയില്‍ അകപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ പരിശ്രമങ്ങളെ ഉദ്വേഗജനകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. നര്‍മ്മത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്.

അനില മൂര്‍ത്തി

Recent Posts

ജിയോ ഹോട്സ്റ്റാറിൽ ‘അണലി’; പുതിയ അപ്‌ഡേറ്റുമായി സീരീസ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…

3 hours ago

‘ഗോഡ്ഫാദർ’ പുതിയ രൂപത്തിൽ; സോഷ്യൽ മീഡിയയിൽ വൈറലായി എ.ഐ പോസ്റ്റർ

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…

4 hours ago

ഗ്ലാമറസ് ലുക്ക്; ശ്രിയ ശരണിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

4 hours ago

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

12 hours ago

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…

12 hours ago

കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…

12 hours ago