Categories: latest news

അനുശ്രീക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വ്യാജ പ്രചരണം; ഈ വക വാര്‍ത്ത നിര്‍ത്താന്‍ എത്ര തരണമെന്ന് ഉണ്ണി മുകുന്ദന്‍

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. നടി അനുശ്രീയ്ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ച് ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന തരത്തില്‍ വന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് താരത്തിന്റെ പ്രതികരണം. പോപ്പുലര്‍ ഒപ്പീനിയന്‍ മലയാളം എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്.

‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്ന് നടക്കും എന്ന് അറിയാനാണ് ‘ എന്ന വരികളോടെയാണ് ഉണ്ണി മുകുന്ദന്റെയും അനുശ്രീയുടെയും ചിത്രം ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ ഈ ടൈപ്പ് ന്യൂസ് നിര്‍ത്താന്‍ ഞാന്‍ എത്ര പേയ്മെന്റ് തരണം?’ എന്നാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി അനുയായികളാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. ഇരുവരും ഒന്നിച്ച് ബിജെപിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago