Categories: latest news

നടന്‍ രാജേഷ് മാധവന് പ്രണയ സാഫല്യം; വിവാഹവാര്‍ത്തയുമായി താരം

ചലച്ചിത്ര നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് രാജേഷ് മാധവന്‍. റാണി പത്മിനി,മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ വിവാഹ വാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ദീപ്തി കാരാട്ട് ആണ് വധു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളുകൂടിയാണ് ദീപ്തി കാരാട്ട്. മാത്രമല്ല, ആര്‍ട്ടിസ്റ്റും പ്രൊഡക്ഷന്‍ ഡിസൈനര്‍ കൂടിയാണ് ദീപ്തി. ഇരുവരുടെയും പ്രണയവിവാഹമാണ്.

കാസര്‍കോട് സ്വദേശിയാണ് രാജേഷ് മാധവന്‍. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയില്‍ എത്തിയ ആളാണ് ഇദ്ദേഹം. അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി തുടക്കം കുറിച്ച രാജേഷ് പിന്നീട് നടനായി തിളങ്ങി.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

5 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

10 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

10 hours ago