അന്തരിച്ച നടന് വിജയകാന്തിനു അന്തിമോപചാരം അര്‍പ്പിച്ച് ഇളയദളപതി വിജയ്. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സമയത്താണ് വിജയ് തമിഴകത്തിന്റെ ക്യാപ്റ്റന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വന്‍ ജനത്തിരക്കാണ് പൊതുദര്‍ശനത്തിനു അനുഭവപ്പെട്ടത്.
തിങ്ങിനിറഞ്ഞ ജനാവലിക്ക് ഇടയിലൂടെ ഏറെ പ്രയാസപ്പെട്ട് എത്തിയ വിജയ് അല്‍പ്പ സമയം നിശബ്ദനായി വിജയകാന്തിന്റെ ജീവനറ്റ ശരീരം നോക്കി നിന്നു. വളരെ വൈകാരികമായിരുന്നു ആ രംഗങ്ങള്‍.
വിജയകാന്തിന്റെ ഭാര്യ പ്രേമലതയേയും കുടുംബാംഗങ്ങളേയും വിജയ് ആശ്വസിപ്പിച്ചു. വിജയകാന്തുമായി വളരെ അടുത്ത സൗഹൃദമാണ് വിജയ്ക്കുണ്ടായിരുന്നത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…