Categories: latest news

ചെന്നൈ വിട്ടൊരു കളിയില്ല; വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ പുതിയ വിശേഷം

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിനു പിന്നാലെയാണ് പ്രണവും ധ്യാനും ഉള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. എംജിആര്‍ രസികരായാണ് രണ്ട് പേരും ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും എംജിആറിനെ കാണാം.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിര്‍മാണം വൈശാഖ് സുബ്രഹ്‌മണ്യം. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ വിനീത് ശ്രീനിവാസനൊപ്പം സൂപ്പര്‍താരം നിവിന്‍ പോളിയും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.

അതേസമയം ഇത്തവണയും ചെന്നൈ തന്നെയാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ തട്ടകം. ചെന്നൈ പശ്ചാത്തലമാക്കി മുന്‍പും സിനിമകള്‍ ചെയ്തിട്ടുണ്ട് വിനീത്. ഇത്തവണയും ചെന്നൈ തന്നെയാണോ എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ അതെ എന്നാണ് വിനീതിന്റെ മറുപടി.

അനില മൂര്‍ത്തി

Recent Posts

യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്‌ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…

40 minutes ago

അമ്പതാം ദിവസത്തിലേക്ക് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…

1 hour ago

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

7 hours ago

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…

7 hours ago

വീണ്ടും യാത്രാ ചിത്രങ്ങളുമായി മഞ്ജുവും ടീമും

മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…

7 hours ago