Categories: Gossips

ബിഗ് ബോസ് ദമ്പതികള്‍ ഫിറോസും സജിനയും വേര്‍പിരിയുന്നു; ഡിവോഴ്‌സിനു കാരണം ഇതാണ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. തങ്ങള്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്തുകയാണെന്ന് സജ്ന ഒരു അഭിമുഖത്തില്‍ പറഞ്ഞു. പരസ്പര സമ്മതത്തില്‍ വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണ്. വേര്‍പിരിയലിന് കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന പറഞ്ഞു.

‘ പറയാന്‍ കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഞാനും ഫിറോസ് ഇക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്. പരസ്പര ധാരണയിലൂടെയാണ് ഡിവോഴ്സ് തീരുമാനത്തിലേക്ക് എത്തിയത്. അതിനുള്ള കാരണം തികച്ചും വ്യക്തിപരമാണ്. ഒന്നിച്ചു മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണ്. ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന വ്യക്തി ഇപ്പോള്‍ ഇല്ലാത്തതില്‍ വിഷമമുണ്ട്,’ സജ്ന പറഞ്ഞു.

Firoz and Sajina

ഇരുവരും വേര്‍പിരിയുന്നതിനു കാരണം ഷിയാസ് കരീം ആണെന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിനുള്ള മറുപടിയും സജ്ന നല്‍കി. ‘ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളിലാണ്. ഞങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വന്നു എന്നൊന്നും കരുതരുത്. അതൊന്നുമല്ല, ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം. ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലര്‍ പലതും പറയുന്നുണ്ട്. അത് ഇപ്പോള്‍ വരുന്ന ചില റീല്‍സ് കണ്ടിട്ട് പറയുന്നതാണ്. ഞങ്ങളുടെ വേര്‍പിരിയലിന് ഷിയാസുമായി യാതൊരു ബന്ധവുമില്ല. ഷിയാസിനെ ഞാന്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല,’ സജ്ന പറഞ്ഞു.

വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് അറിയില്ല. മക്കള്‍ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിനു പോയെന്നാണ് മക്കളോട് പറഞ്ഞിട്ടുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുവെന്നും സജ്ന കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

കാശ് കൊടുത്ത് വാങ്ങിയതാണ്; സാരിയെ കുറ്റം പറഞ്ഞവര്‍ക്ക് മറുപടിയുമായി ദിയ

കൃഷ്ണ കുമാര്‍ കുടുംബത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ ശ്രദ്ധ…

8 minutes ago

ഡോണ്‍ എന്റെ ഭര്‍ത്താവാണ്; രൂക്ഷമായി പ്രതികരിച്ച് ഡിവൈന്‍0

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന്‍ ക്ലാര…

11 minutes ago

വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന് കാരണം പറഞ്ഞ് യമുന റാണി

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി യമുന…

17 minutes ago

വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള കമന്റുകള്‍; മറുപടിയുമായി അഹാന

സെപ്റ്റംബര്‍ 13-നായിരുന്നു മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും…

21 minutes ago

മറുപടി കൊടുത്തില്ലെങ്കില്‍ അഹങ്കാരി ; അനുഭവം പറഞ്ഞ് അനുപമ

'പ്രേമം' സിനിമ റിലീസ് ചെയ്തതിന് ശേഷം കേരളത്തില്‍…

27 minutes ago

ജയിലര്‍ 2 ഫസ്റ്റ് ഷോ കാണാന്‍ ധനുഷ്,

നടന്‍ രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും…

31 minutes ago