Categories: latest news

വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന് കാരണം പറഞ്ഞ് യമുന റാണി

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി യമുന റാണി ഇന്ന്. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് യുഎസിലെ ബിസിനസുകാരനായ ദേവന്‍ യമുനയുടെ ജീവിതത്തിലേക്ക് വരുന്നത്. യാദൃശ്ചികമായി പരിചയപ്പെട്ട ഇവര്‍ പിന്നീട് വിവാഹം ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തില്‍ യമുന റാണി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

അന്ന് എനിക്ക് കല്യാണ ആലോചനകള്‍ വരുന്നുണ്ട്. എന്തുകൊണ്ടെന്ന് എനിക്കറിയില്ല. നാല് സെന്റ് സ്ഥലം എവിടെയെങ്കിലും വാങ്ങാന്‍ വേണ്ടി ഞാനും എന്റെ സുഹൃത്ത് രജിനിയും നോക്കുന്നുണ്ട്. കാരണം വാടകയും പിള്ളേരുടെ പഠിത്തവുമെല്ലാം കൂടെ നടക്കുന്നില്ല. ഈ ജോലിക്ക് സ്ഥിരതയില്ല. ലോണെടുത്ത് വീട് വെക്കാം, വാടകയ്ക്കുള്ള തുക ലോണായി അടയ്ക്കാം എന്ന് തീരുമാനിച്ചു. സ്ഥലം നോക്കുമ്പോള്‍ പോലും എനിക്കെല്ലാം നോക്കണം. ഏരിയ നല്ലതാണോ അയല്‍ക്കാര്‍ നല്ലതാണോ എന്നൊക്കെ. ഞാനെല്ലാം ചൂഴ്ന്ന് നോക്കും. രജിനിക്ക് റിയല്‍ എസ്റ്റേറ്റ് പരിപാടിയുണ്ട്. ദേവേട്ടന്റെ സ്ഥലം വില്‍ക്കാന്‍ രജിനിയെ ഏല്‍പ്പിച്ചു. എനിക്കപ്പോള്‍ ദേവേട്ടനെ അറിയില്ല.

രജിനി എന്നോട് സംസാരിച്ചു. ഉള്ളൂരുള്ള സ്ഥലം ഒരാള്‍ എന്നെ വില്‍ക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. നമുക്കതില്‍ നിന്ന് മൂന്ന് സെന്റ് വാങ്ങാം, എന്റെ കമ്മീഷന്‍ കുറച്ച് നിനക്കത് വാങ്ങാം എന്ന് പറഞ്ഞു. എനിക്ക് ആ സമയത്ത് രജിനി മാത്രമേയുള്ളൂ. അവളെയൊന്നും ഒരിക്കലും എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ ഭാ?ഗ്യമോ പുള്ളിയുടെ ദൗര്‍ഭാ?ഗ്യമോ എന്നറിയില്ല. പുള്ളിക്ക് കാശിന് ആവശ്യമുണ്ടായിരുന്നു. കോടികളുമായി ഇരുന്നവര്‍ക്ക് പോലും ബുദ്ധിമുട്ട് വന്ന സമയമായിരുന്നല്ലോ കൊവിഡ് സമയം. പുള്ളിക്ക് സ്ഥലം എങ്ങനെയെങ്കിലും വിറ്റേ പറ്റൂ.

സംസാരിച്ച് ഒരു പരുവത്തിലെത്തിച്ച് സ്ഥലം വാങ്ങി. ഒരു മാസം കഴിഞ്ഞാണ് രജിനി കല്യാണ ആലോചനക്കാര്യം പറയുന്നത്. കൊവിഡ് സമയത്ത് ഞങ്ങള്‍ക്ക് ആരും ഇല്ലാത്ത സാഹചര്യം വന്നു. കാശുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആളിന് ആള്‍ തന്നെ വേണം. എനിക്ക് വയ്യാതിരിക്കുമ്പോള്‍ പത്ത് വയസും ഏഴ് വയസുമുള്ള കുട്ടികള്‍ക്ക് എടുത്ത് കൊണ്ട് പോകാന്‍ പറ്റുമോ. രജിനി അന്ന് ദു?ബായിലാണ്. കല്യാണം കഴിക്കണമെന്ന ചിന്ത എന്റെയും മക്കളുടെയും ഉള്ളില്‍ കൊണ്ടിടുന്നത് രജിനിയാണ്. അങ്ങനെയാണ് ദേവേട്ടന്റെ വിവാഹാലോചന വന്നപ്പോള്‍ വിവാഹം ചെയ്യാന്‍ തയ്യാറായതെന്ന് യമുന റാണി പറയുന്നു. ഡ്രീം കാച്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

ജോയൽ മാത്യൂസ്

Recent Posts

കാശ് കൊടുത്ത് വാങ്ങിയതാണ്; സാരിയെ കുറ്റം പറഞ്ഞവര്‍ക്ക് മറുപടിയുമായി ദിയ

കൃഷ്ണ കുമാര്‍ കുടുംബത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ ശ്രദ്ധ…

41 minutes ago

ഡോണ്‍ എന്റെ ഭര്‍ത്താവാണ്; രൂക്ഷമായി പ്രതികരിച്ച് ഡിവൈന്‍0

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന്‍ ക്ലാര…

45 minutes ago

വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള കമന്റുകള്‍; മറുപടിയുമായി അഹാന

സെപ്റ്റംബര്‍ 13-നായിരുന്നു മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും…

54 minutes ago

മറുപടി കൊടുത്തില്ലെങ്കില്‍ അഹങ്കാരി ; അനുഭവം പറഞ്ഞ് അനുപമ

'പ്രേമം' സിനിമ റിലീസ് ചെയ്തതിന് ശേഷം കേരളത്തില്‍…

1 hour ago

ജയിലര്‍ 2 ഫസ്റ്റ് ഷോ കാണാന്‍ ധനുഷ്,

നടന്‍ രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും…

1 hour ago

എനിക്ക് ഒരു ബ്രേക്ക് വേണം; തുറന്ന് പറഞ്ഞ് സാമന്ത

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന ഒരു…

1 hour ago