‘പ്രേമം’ സിനിമ റിലീസ് ചെയ്തതിന് ശേഷം കേരളത്തില് തനിക്ക് ഒരുപാട് ട്രോളുകളും വിദ്വേഷവും നേരിടേണ്ടി വന്നുവെന്ന് നടി അനുപമ പരമേശ്വരന്. ‘പ്രേമം’ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയാണെന്നും നടി പറഞ്ഞു. ഒരു സിനിമയെക്കുറിച്ച് പ്രേക്ഷകര് ചര്ച്ച ചെയ്യുന്നതും അതിലെ നല്ലതും മോശവുമായ കാര്യങ്ങള് തുറന്നുപറയുന്നതും കലയുടെ ഭാഗമാണെന്നും അനുപമ പറഞ്ഞു.
ആരോഗ്യകരമായ വിമര്ശനങ്ങളിലൂടെയാണ് കലാകാരന്മാര്ക്ക് വളരാന് കഴിയുന്നതെന്നും എന്നാല് വ്യക്തിവൈരാഗ്യത്തിന്റെ പേരില് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള് ഉന്നയിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും താരം പറയുന്നു. സോഷ്യല് മീഡിയയിലെ വിമര്ശനങ്ങളോടും വിവാദങ്ങളോടുമുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അനുപമ.
പെര്മിറ്റ് റൂം എന്ന യൂട്യൂബ് ചാനലിന്റെ പോഡ്കാസ്റ്റില് സംസാരിക്കുകയായിരുന്നു അനുപമ. ‘ഒരു സിനിമ കണ്ടശേഷം അത് ഇഷ്ടപ്പെട്ടോ ഇല്ലയോ, ചില കാര്യങ്ങള് എന്തുകൊണ്ടാണ് അങ്ങനെ അവതരിപ്പിച്ചത് എന്നൊക്കെ പ്രേക്ഷകര് ചര്ച്ച ചെയ്യണം. അത്തരം സംഭാഷണങ്ങള് ഉണ്ടാകുന്നതാണ് ഒരു കലാസൃഷ്ടിയുടെ ലക്ഷ്യം. വിമര്ശനങ്ങള് ഉണ്ടാകണം. അത് ആരോഗ്യകരമായ വിമര്ശനമായിരിക്കണം.
ചിലര് വ്യക്തിവൈരാഗ്യം കൊണ്ടോ പണം വാങ്ങിയുള്ള പ്രചാരണത്തിന്റെ ഭാഗമായോ അടിസ്ഥാനമില്ലാത്ത കാര്യങ്ങള് പറയാറുണ്ട്. അത്തരക്കാരോട് പ്രതികരിക്കാന് എനിക്ക് കഴിയില്ല. എന്നാല് ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ച് ചര്ച്ച ചെയ്യുന്നവരുണ്ടെങ്കില് ഞാന് അതില് പങ്കെടുക്കും. അവരുടെ വിമര്ശനങ്ങള് കേള്ക്കാനും എനിക്ക് താല്പര്യമാണ്. ഇത്തരം ചര്ച്ചകളുണ്ടെങ്കിലേ നമുക്ക് വളരാന് കഴിയൂ.
അല്ലെങ്കില് നമ്മള് എവിടെയാണോ അവിടെത്തന്നെ നിന്നുപോകും’.- അനുപമ പറഞ്ഞു. സോഷ്യല് മീഡിയയില് സജീവമായി ഇടപെടുന്നതിന്റെ പേരില് തനിക്ക് നേരിടേണ്ടിവന്ന വിമര്ശനത്തെക്കുറിച്ചും അനുപമ തുറന്നുപറഞ്ഞു. ഒരു മീമിന് താഴെ കമന്റ് ചെയ്തപ്പോള്, എപ്പോഴും സോഷ്യല് മീഡിയയില് കാണപ്പെടുന്നത് തന്റെ താരമൂല്യം കുറയ്ക്കുമെന്ന തരത്തില് ഒരാള് പ്രതികരിച്ച സംഭവമാണ് താരം പങ്കുവെച്ചത്.
മറുപടി നല്കിയില്ലെങ്കില് അഹങ്കാരമാണെന്ന് പറയുകയും പ്രതികരിച്ചാല് ജോലിയൊന്നുമില്ലേയെന്ന് ചോദിക്കുകയും ചെയ്യുന്ന സമീപനത്തോടുള്ള വിയോജിപ്പും അനുപമ വ്യക്തമാക്കി. ‘എനിക്ക് ഇപ്പോള് ഫ്രീ ടൈമുണ്ട്. ഞാന് സോഷ്യല് മീഡിയ നോക്കുന്നു, വിഡിയോകള് കാണുന്നു, ഇഷ്ടമുള്ള പോസ്റ്റുകള് ലൈക്ക് ചെയ്യുന്നു, കമന്റ് ഇടുന്നു. അതിലെന്താണ് തെറ്റ് ?.
സ്നേഹവും സന്തോഷവും നന്ദിയും പ്രകടിപ്പിക്കാന് നമ്മള് എന്തിനാണ് നാണിക്കേണ്ടത് ?. എനിക്ക് ഇഷ്ടമുള്ള ഒരു പോസ്റ്റില് കമന്റ് ഇടാന് ഞാന് മറ്റൊരാളുടെ അനുവാദം ചോദിക്കണമെന്നാണോ ?. ഞാന് മറുപടി പറയാതിരുന്നാല് എനിക്ക് അഹങ്കാരം, മറുപടി കൊടുത്താല് എനിക്ക് ജോലി ഒന്നുമില്ല എന്ന് പറയും. ഓക്കെ എനിക്ക് ജോലിയൊന്നുമില്ലെന്ന് പറഞ്ഞാലും അതിലെന്താണ് പ്രശ്നം ?. ഫ്രീ ടൈമുണ്ടായിട്ടും ഇല്ലെന്ന് നടിക്കണമെന്നാണോ ?’.- അനുപമ ചോദിച്ചു.
സോഷ്യല് മീഡിയയില് ചിലര് മോശമായി പെരുമാറുന്നതുകൊണ്ട് എല്ലാവരെയും ഒരുപോലെ കാണാനാവില്ലെന്നും താരം പറയുന്നു. ഒരാള് മോശക്കാരനാണെന്നോ ഒരാള് നുണ പറയുന്നുവെന്നോ കരുതി അയാള് ഉള്പ്പെടുന്ന എല്ലാവരെയും അങ്ങനെ വിലയിരുത്തരുത്. ലോകത്തെ കറുപ്പും വെളുപ്പുമായി മാത്രം കാണാനാവില്ലെന്നും ഗ്രേ കൂടിയുണ്ടെന്നും അനുപമ പറഞ്ഞു. പല കാര്യങ്ങള്ക്കും വ്യത്യസ്ത വശങ്ങളുണ്ടെന്നും അനുപമ കൂട്ടിച്ചേര്ത്തു.
കൃഷ്ണ കുമാര് കുടുംബത്തിലേക്ക് കൂടുതല് പെണ്കുട്ടികള് ശ്രദ്ധ…
സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന് ക്ലാര…
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി യമുന…
സെപ്റ്റംബര് 13-നായിരുന്നു മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും…
നടന് രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും…
തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന ഒരു…