Categories: latest news

കാശ് കൊടുത്ത് വാങ്ങിയതാണ്; സാരിയെ കുറ്റം പറഞ്ഞവര്‍ക്ക് മറുപടിയുമായി ദിയ

കൃഷ്ണ കുമാര്‍ കുടുംബത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രധാന കാരണം, മക്കള്‍ നാല് പേരുടെയും ഡ്രസ്സിങും സ്‌റ്റൈലും തന്നെയായിരുന്നു. ഓസിയുടെ വിവാഹത്തിന് ശേഷി ഇപ്പോള്‍ അഹാനയുടെ വിവാഹത്തിന് മൂന്ന് സഹോദരിമാരും ഉടുത്ത വേഷവിധാനങ്ങളുടെ വിശേഷം പറച്ചില്‍ ഇനിയും അവസാനിച്ചിട്ടില്ല. തന്റെ ഔട്ട്ഫിറ്റിനെ കുറിച്ച് ഇപ്പോള്‍ തുറന്ന് പറയുകയാണ് ഇഷാനി കൃഷ്ണ .

തങ്ങള്‍ ലഭിക്കുന്ന ഭൂരിഭാഗം ഡ്രസ്സുകളും പ്രമോഷന്റെ ഭാഗമായി വെറുതേ കിട്ടുന്നതാണ് എന്നും, ആവശ്യം കഴിഞ്ഞാല്‍ അത് ആ ബ്രാന്റിന് തന്നെ തിരികെ നല്‍കുകയോ, മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ നല്‍കുമെന്നും ദിയ കൃഷ്ണ പറഞ്ഞിരുന്നു. പക്ഷേ ഇഷാനിയുടെ കാര്യത്തില്‍ അതില്‍ ചില തിരുത്തലുകളുണ്ട്. ഇഷാനിയുടെ എല്ലാ വസ്ത്രങ്ങളും കൊളാബ് കിട്ടിയതല്ല, കല്യാണത്തിന് ഇഷാനി ഉടുന്ന ഐവറി – ഗ്രീന്‍ കാഞ്ചീവരം സാരി ഇഷാനി കാശ് കൊടുത്ത് തന്നെ വാങ്ങിയതാണ്.

അത് മാത്രമല്ല, തനിക്ക് ഇഷ്ടപ്പെട്ട എല്ലാ വസ്ത്രങ്ങളും മറ്റൊരു അവസരത്തില്‍ ഒടുക്കാന്‍ വേണ്ടി ഇഷാനി മാറ്റി വച്ചിരിക്കുകയാണത്രെ. അതൊന്നും ഉടുത്ത് എനിക്ക് കൊതി തീര്‍ന്നില്ല, അതുകൊണ്ട് എല്ലാം എന്റെ പക്കല്‍ തന്നെയുണ്ട്. ദിയ കൃഷ്ണയുടെ സംഗീതിന് ധരിച്ച മര്‍ലിന്‍ മാന്‍ഡ്രോ ഔട്ട്ഫിറ്റ് മറ്റൊരു അവസരത്തില്‍ ഉടുക്കാന്‍ വേണ്ടി ഇപ്പോഴും മാറ്റി വച്ചിരിക്കുകയാണ് എന്നാണ് ഇഷാനി പറഞ്ഞത്.

അഹാനയുടെ കല്യാണത്തിന് ഇഷാനി ഉടുന്ന ഐവറി- ഗ്രീന്‍ സാരിയെ കുറിച്ച് ഒരുപാട് പോസിറ്റീനും നെഗറ്റീവുമായ കമന്റുകള്‍ ഉണ്ടായിരുന്നു. എന്തിനാണ് ഇത്ര വലിയ പ്ലീറ്റ് എടുത്തത്, അത് ഇഷാനിക്ക് ഒട്ടും ചേരുന്നില്ല എന്നായിരുന്നു പലരുടെയും കമന്റുകള്‍. അതേ സമയം ആ വസ്ത്രത്തില്‍ ഇഷാനി സുന്ദരിയാണ് എന്നും, നന്നായി ഇണങ്ങുന്നുണ്ട് എന്ന് പ്രശംസിച്ചവരുമുണ്ട്.

വാസ്തവത്തില്‍ ഇഷാനി ആദ്യം സാരി നോക്കി തുടങ്ങിയ സമയത്ത് തന്നെ ആകര്‍ഷിച്ച സാരിയാണ് അത്. എന്നാല്‍ പിന്നീട് കല്യാണത്തിന്റെ തീമിന് മാച്ച് ആകുന്ന, എന്നാല്‍ തനിക്ക് ഇഷ്ടപ്പെടുന്ന സാരിക്ക് വേണ്ടി ഒരുപാട് അലഞ്ഞു. ദി ഈസ് മൈ സാരി എന്ന് തോന്നുന്ന ഒന്നും തന്നെ ഇഷാനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല, അങ്ങനെയാണ് തിരിച്ച് വീണ്ടും ആ സാരിയിലേക്ക് തന്നെ എത്തിയത്.

ചെന്നൈയിലെ കനകവല്ലി എന്ന ഷോപ്പില്‍ നിന്നാണ് ആ സാരി എടുത്തത്. 1.45 ലക്ഷം രൂപയാണ് അതിന്റെ വില. 70 – 80 ആയിരത്തിനുള്ളില്‍ നില്‍ക്കുന്ന സാരിയായരുന്നു ഇഷാനിയുടെ മനസ്സില്‍, അതുകൊണ്ട് തന്നെ ഒന്നര കോടിയോളം വരുന്ന സാരി ഇഷാനി ആദ്യം ഒഴിവാക്കുകയായിരുന്നു. പക്ഷേ മനസ്സിന് ഇണങ്ങിയ മറ്റൊരു സാരി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അത് തന്നെ എടുത്തു, ഓണ്‍ലൈനിലൂടെ പേയ്മെന്റ് നടത്തിയാണ് സാരി എടുത്തത് എന്ന് ഇഷാനി വ്യക്തമാക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഡോണ്‍ എന്റെ ഭര്‍ത്താവാണ്; രൂക്ഷമായി പ്രതികരിച്ച് ഡിവൈന്‍0

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന്‍ ക്ലാര…

44 minutes ago

വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന് കാരണം പറഞ്ഞ് യമുന റാണി

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി യമുന…

49 minutes ago

വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള കമന്റുകള്‍; മറുപടിയുമായി അഹാന

സെപ്റ്റംബര്‍ 13-നായിരുന്നു മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും…

53 minutes ago

മറുപടി കൊടുത്തില്ലെങ്കില്‍ അഹങ്കാരി ; അനുഭവം പറഞ്ഞ് അനുപമ

'പ്രേമം' സിനിമ റിലീസ് ചെയ്തതിന് ശേഷം കേരളത്തില്‍…

60 minutes ago

ജയിലര്‍ 2 ഫസ്റ്റ് ഷോ കാണാന്‍ ധനുഷ്,

നടന്‍ രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും…

1 hour ago

എനിക്ക് ഒരു ബ്രേക്ക് വേണം; തുറന്ന് പറഞ്ഞ് സാമന്ത

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന ഒരു…

1 hour ago