Categories: latest news

അജിത്ത് കടുത്ത വിഷാദത്തില്‍! വെളിപ്പെടുത്തൽ

കാതല്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ കരിയര്‍ ആരംഭിച്ച അജിത്ത് വളരെ വേഗം തമിഴകത്തിന്റെ തലയായി മാറി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ച തല ഇന്ന് തെന്നിന്ത്യയിലെ പകരം വക്കാന്‍ ഇല്ലാത്ത സൂപ്പര്‍ സ്റ്റാറാണ്. കരിയറിന്റെ തുടക്കം മുതല്‍ അജിത്തിന് ലഭിച്ച ആരാധക പിന്‍തുണയും അമ്പരിപ്പിക്കുന്നതാണ്. താരത്തിന്റെ ഓരോ സിനിമയും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്.

തൊണ്ണൂറുകളുടെ അവസാനത്തില്‍ സിനിമാലോകത്ത് പ്രശസ്തനായ അദ്ദേഹം തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ചു. വാലി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചതോടെ സംവിധായകര്‍ താരത്തെ തേടിയെത്തി. തമിഴിലെ പ്രഗല്‍ഭരായ സംവിധായകര്‍ക്കൊപ്പം അജിത് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തമിഴിലെ മുന്‍നിര സംവിധായകനായ ബാലക്കൊപ്പം സിനിമ ചെയ്യാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

Ajith and Shalini

ഇതിന്റെ കാരണം പറഞ്ഞുകൊണ്ട് സിനിമാ നിരൂപകന്‍ ചെയ്യാറൂ ബാലു പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ”ബാലയുടെ നാന്‍ കടവുള്‍ എന്ന ചിത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചത് അജിത്തിനെയാണ്. ചിത്രത്തിനായി മുടി നീട്ടി വളര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന അജിത്ത് തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് സിനിമ ഉപേഷിക്കുകയായിരുന്നു’ ചെയ്യാറൂ ബാല പറയുന്നു.

Shalini and Ajith

‘ഹോട്ടല്‍ മുറിയില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടയില്‍ സംവിധായകനും സുഹൃത്തുകളും ചേര്‍ന്ന് അജിത്തിനെ മര്‍ദിച്ചു. സംഭവത്തിന് ശേഷം താരം കടുത്ത വിഷാദത്തിലായിരുന്നു. ഇരുപത് ദിവസത്തോളം അദ്ദേഹം ആരോടും മിണ്ടിയിരുന്നില്ല. എന്നാല്‍ മാധ്യമങ്ങളോട് ഇതിനെ പറ്റി റിപ്പോര്‍ട്ട് ചെയ്യരുതെന്നും ഇതൊരു വലിയ വാര്‍ത്തയായാല്‍ സംവിധായകന്റെ കരിയര്‍ പാഴായി പോകുമെന്നാണ് അജിത് പറഞ്ഞത്’ ചെയ്യാറു ബാലു കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago