Malaikottai Valiban
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ചിത്രം തിയറ്ററുകളിലെത്തും. ജനുവരി 25 നാണ് റിലീസ്. ചിത്രത്തിന്റെ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ മാസ് ലുക്ക് തന്നെയാണ് പുതിയ പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം.
രാജസ്ഥാനില്‍ അടക്കം ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. ആദ്യമായി മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ഗുസ്തി പ്രമേയമാക്കിയാണ് ചിത്രം. മോഹന്‍ലാല്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം ആക്ഷന്‍ ഴോണറിലുള്ളതാണ്.
ദൈര്‍ഘ്യമേറിയ സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ അഭിനയിക്കുക.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…