Categories: Gossips

‘തലൈവര്‍ 171’ ല്‍ മമ്മൂട്ടിയും ! ലോകേഷ് കനകരാജ് സമീപിച്ചെന്ന് റിപ്പോര്‍ട്ട്

ജയിലറില്‍ നടക്കാതെ പോയത് ‘തലൈവര്‍ 171’ ല്‍ നടക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ലോകേഷ് കനകരാജ് മമ്മൂട്ടിയുമായി ഉടന്‍ ചര്‍ച്ച നടത്തിയേക്കും. മമ്മൂട്ടിയെ കൊണ്ടുവരാനായി രജനിയാണ് താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് നടന്നാല്‍ ദളപതിക്ക് ശേഷം രജനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാകും ‘തലൈവര്‍ 171’

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ ആണ് രജനിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ നിന്ന് വിനായകനും മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയപ്പോള്‍ പ്രധാന വില്ലനായാണ് വിനായകന്‍ അഭിനയിച്ചത്. ഈ കഥാപാത്രത്തിനായി ആദ്യം ആലോചിച്ചത് മമ്മൂട്ടിയെയാണ്. പിന്നീട് ചില കാരണങ്ങളാല്‍ അത് മാറ്റുകയായിരുന്നു.

മലയാളത്തില്‍ നിന്ന് ബാബു ആന്റണി ‘തലൈവര്‍ 171’ ല്‍ അഭിനയിക്കുന്നുണ്ട്. കമല്‍ഹാസന്‍, വിജയ് എന്നിവര്‍ക്കൊപ്പമെല്ലാം ലോകേഷ് സിനിമ ചെയ്തിട്ടുണ്ട്. ആദ്യമായാണ് രജനിക്കൊപ്പം ഒന്നിക്കുന്നത്. ഈ വര്‍ഷം തന്നെ ലോകേഷ്-രജനി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

56 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago