2018 Movie
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആഗോള തലത്തില്‍ പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചതായി റിപ്പോര്‍ട്ട്. 2018 ന്റെ ആഗോള കളക്ഷന്‍ 137.6 കോടി ആയെന്നാണ് റിപ്പോര്‍ട്ട്. പുലിമുരുകന് ആഗോള തലത്തില്‍ 137.1 കോടിയാണ് കളക്ട് ചെയ്തതെന്നാണ് വിവരം.
കേരളത്തില്‍ നിന്ന് മാത്രം 65.25 കോടി 2018 കളക്ട് ചെയ്തെന്നാണ് വിവരം. ഓവര്‍സീസ് കളക്ഷന്‍ 63.95 കോടി. പുലിമുരുകന് ശേഷം മലയാളത്തില്‍ മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റ് പിറന്നിരിക്കുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, നരെയ്ന്, കുഞ്ചാക്കോ ബോബന്, ലാല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം.
ജനപ്രിയ റിയാലിറ്റി ഷോ 'നായിക നായകൻ' വേദിയിലൂടെ…
മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിവിൻ…
'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…
2014ല്‍ പ്രോ കബഡി ലീഗിന്റെ ആദ്യ സീസണിന്…
2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…