Categories: latest news

അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്; തന്റെ കാന്‍സര്‍ ജീവിതത്തെക്കുറിച്ച് ഹിന ഖാന്‍

സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ് നടി ഹിന ഖാന്‍. രോഗനിര്‍ണയം മുതല്‍ ചികിത്സയും അതിനിടയിലെ മാനസിക സംഘര്‍ഷങ്ങളും വരെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുള്ള താരം, ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലൊന്നില്‍ തനിക്ക് കരുത്തുപകര്‍ന്ന ഒരു ചെറിയ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. രോഗവിവരം അറിഞ്ഞ ദിവസം ഓര്‍ഡര്‍ ചെയ്ത ഫലൂദയാണ് ജീവിതത്തെ മറ്റൊരു രീതിയില്‍ കാണാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഹിന ഖാന്‍ പറയുന്നു.

സ്‌ക്രീന്‍ സംഘടിപ്പിച്ച ‘ഡിയര്‍ മീ’ പരിപാടിയില്‍ സംസാരിക്കവെയാണ് സ്തനാര്‍ബുദം തിരിച്ചറിഞ്ഞ സമയത്തെ അനുഭവങ്ങളും അതിനുശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളും ഹിന ഖാന്‍ പങ്കുവെച്ചത്. രോഗവിവരം അറിഞ്ഞ നിമിഷം തനിക്ക് വിശ്വസിക്കാനായില്ലെന്നും വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ഏകദേശം പത്ത് മിനിറ്റോളം വേണ്ടിവന്നെന്നും ഹിന വെളിപ്പെടുത്തി.

തന്റെ പങ്കാളിയായ റോക്കി ജയ്‌സ്വാള്‍ വീട്ടിലെത്തി രോഗവിവരം അറിയിക്കുമ്പോള്‍ താന്‍ ഭക്ഷണം കഴിക്കുകയായിരുന്നുവെന്ന് ഹിന പറഞ്ഞു. ഭക്ഷണം കഴിച്ചുതീരുന്നതുവരെ കാത്തുനിന്ന ശേഷമാണ് റോക്കി ആ വിവരം പങ്കുവെച്ചത്. എന്നാല്‍, അതിന് തൊട്ടുമുമ്പ് വര്‍ഷങ്ങള്‍ക്കുശേഷം ഫലൂദ കഴിക്കാന്‍ തോന്നുന്നുവെന്ന് സഹോദരനോട് പറഞ്ഞ് അത് ഓര്‍ഡര്‍ ചെയ്തിരുന്നു.

റോ (റോക്കി) വീട്ടില്‍ വന്ന് രോഗവിവരം എന്നോട് പറഞ്ഞു. ഞാന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അതിനാല്‍ ഭക്ഷണം കഴിച്ചുതീരുന്നതുവരെ അവന്‍ കാത്തിരുന്നു. അതിനുശേഷമാണ് ആ വാര്‍ത്ത പറഞ്ഞത്. അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് ഏകദേശം പത്ത് മിനിറ്റെടുത്തു. എനിക്ക് വിശ്വസിക്കാനായില്ല. എന്തുചെയ്യണമെന്ന് അറിയാതെ ഞാന്‍ തലകുനിച്ചിരുന്നു. ഡോക്ടര്‍ നേരിട്ട് റോക്കിയെ വിളിച്ചതുകൊണ്ട് അതുവരെ എനിക്ക് കാര്യങ്ങളൊന്നും അറിയില്ലായിരുന്നു,” ഹിന ഓര്‍ത്തെടുത്തു.

വാര്‍ത്ത അറിഞ്ഞതോടെ വീട്ടില്‍ നിശ്ശബ്ദത നിറഞ്ഞു. ആ വിവരം തന്നെ പൂര്‍ണമായും തളര്‍ത്തിക്കളയുമെന്നായിരുന്നു ആദ്യം തോന്നിയതെന്നും ഹിന പറഞ്ഞു. എന്നാല്‍, ആ നിമിഷത്തിലാണ് തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഫലൂദ എത്തിയത്. അപ്രതീക്ഷിതമായി സംഭവിച്ച ആ ചെറിയ കാര്യം തന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടാക്കിയെന്ന് ഹിന പറയുന്നു. ജീവിതം അവസാനിച്ചിട്ടില്ലെന്നും താന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ആസ്വദിക്കാനും മുന്നോട്ടുപോകാനും ഇനിയും കഴിയുമെന്നും സ്വയം ഓര്‍മിപ്പിക്കുകയായിരുന്നു ആ ഫലൂദ എന്നും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പാതി ജീവിതം വേണ്ടിവന്നു സ്വന്തം മൂല്യം തിരിച്ചറിയാന്‍; സാമന്ത

സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…

1 hour ago

നടിമാരുടെ ചിത്രങ്ങള്‍ മോശം കോണില്‍നിന്ന് പകര്‍ത്തരുത്; സല്‍മാന്‍ഖാന്‍

നടിമാരുടേതുള്‍പ്പെടെ താരങ്ങളുടെ ചിത്രങ്ങള്‍ അനുചിതമായ കോണുകളില്‍ നിന്ന്…

1 hour ago

മമ്മൂക്കയേയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം: മിയ

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ…

1 hour ago

അശ്വിന്റെ അമ്മ മീനകുമാരിയും യൂട്യൂബ് വ്‌ളോഗിങ് ലോകത്തേക്ക്

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരകുടുംബമാണ് നടന്‍…

1 hour ago

‘മോഹൻലാലിനെ വെച്ച് ഒരു ഫുൾ മാസ് പടം ചെയ്യണം’; വലിയ ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ!

തമിഴിലെ പ്രശസ്ത സംവിധായകനായ നെൽസൺ ദിലീപ്കുമാർ സൂപ്പർസ്റ്റാർ…

7 hours ago