സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത റൂത്ത് പ്രഭു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും ആരോഗ്യപ്രശ്‌നങ്ങളും അതിജീവിച്ച് കരിയറിലും ബിസിനസിലും പുതിയ അധ്യായങ്ങള്‍ തുറക്കുകയാണ് താരം. ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പഠിച്ചതിനെക്കുറിച്ചും ജീവിതത്തിലെ പുതിയ സാധ്യതകളെക്കുറിച്ചുമാണ് സാമന്തയുടെ വാക്കുകള്‍. മാത്രമല്ല, താന്‍ സഹസ്ഥാപകയായ ‘സീക്രട്ട് ആല്‍ക്കെമിസ്റ്റ്’ പെര്‍ഫ്യൂം ബ്രാന്‍ഡ് 8 മാസം കൊണ്ട് 120 കോടി നേടിയ വിവരവും സാമന്ത ഇതിനൊപ്പം പങ്കുവെക്കുന്നുണ്ട്.
‘പ്രപഞ്ചത്തിന്റെ ചെറിയൊരു സഹായത്തോടെ’ എന്ന അടിക്കുറിപ്പോടെയാണ് സാമന്ത ചിത്രം പങ്കുവച്ചത്. ആരാധകരോടുള്ള സന്ദേശമല്ല, സ്വന്തം ചെറുപ്പകാലത്തേക്കുള്ള കത്തുപോലെയാണ് കുറിപ്പ്. സ്വന്തം മൂല്യം തിരിച്ചറിയാനും തന്നില്‍ വിശ്വസിക്കാനും വര്‍ഷങ്ങളെടുത്തുവെന്ന് സാമന്ത പറയുന്നു.
‘നിനക്ക് അര്‍ഹതയുണ്ടെന്ന് വിശ്വസിക്കാന്‍ ഒരുപാട് സമയമെടുത്തു. കഠിനാധ്വാനം ചെയ്യുമെന്നും ശരാശരിയില്‍ ഒതുങ്ങില്ലെന്നും നിനക്കറിയാമായിരുന്നു. പക്ഷേ സ്വന്തം മൂല്യം തിരിച്ചറിയാനും നിന്റെ കഴിവിലും ഉള്ളറിവിലും വിശ്വസിക്കാനും പാതി ജീവിതം വേണ്ടിവന്നു,” എന്നാണ് കുറിപ്പിന്റെ തുടക്കം.
എന്നാല്‍, ഇത്രയും വൈകിയതില്‍ വിഷമിക്കേണ്ടെന്നും സ്വന്തം പരിമിതികള്‍ മറികടന്ന് സ്വതന്ത്രമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കണമെന്നും സാമന്ത സ്വയം ഓര്‍മിപ്പിക്കുന്നു. ”നീ ഇപ്പോള്‍ എത്തിനില്‍ക്കേണ്ടിടത്താണ്. നിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം തുടങ്ങാനിരിക്കുന്നതേയുള്ളൂ,” എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
2021 ഒക്ടോബറില്‍ നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതും പിന്നീട് മയോസൈറ്റിസ് എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചതും സാമന്തയുടെ ജീവിതത്തിലെ വലിയ വെല്ലുവിളികളായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലിയില്‍നിന്ന് ഇടവേളയെടുക്കേണ്ടിയും വന്നു. എന്നാല്‍ പിന്നീട് അഭിനയത്തിലേക്കും നിര്‍മാണത്തിലേക്കും ബിസിനസിലേക്കും താരം തിരിച്ചെത്തി.
സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…
നടിമാരുടേതുള്‍പ്പെടെ താരങ്ങളുടെ ചിത്രങ്ങള്‍ അനുചിതമായ കോണുകളില്‍ നിന്ന്…
മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ…
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരകുടുംബമാണ് നടന്‍…
ജയിലര്‍ 2വില്‍ മലയാള സിനിമയില്‍ നിന്നും വലിയൊരു…
തമിഴിലെ പ്രശസ്ത സംവിധായകനായ നെൽസൺ ദിലീപ്കുമാർ സൂപ്പർസ്റ്റാർ…