Categories: latest news

മമ്മൂക്കയേയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം: മിയ

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വച്ച് അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടതിലുള്ള സന്തോഷം പങ്കിടുകയാണ് മിയ.

‘ഇന്നലെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ച് ഞാന്‍ ആരെയാണ് കണ്ടതെന്ന് നോക്കൂ. സാക്ഷാല്‍ ഇതിഹാസം, നമ്മുടെ മമ്മൂക്ക. ആരോ കൃത്യമായി പറഞ്ഞതുപോലെ ‘ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം’. പരമമായ സത്യം,’ എന്നാണ് മിയ കുറിച്ചത്.

മിനിസ്‌ക്രീനിലൂടെ കരിയര്‍ ആരംഭിച്ച മിയ ചുരുങ്ങിയ കാലം കൊണ്ടാണ് വെള്ളിത്തിരയില്‍ തന്റേതായ ഇടം കണ്ടെത്തിയത്. പരസ്യചിത്രങ്ങളില്‍ നിന്നാണ് തുടക്കമെങ്കിലും ‘അല്‍ഫോണ്‍സാമ്മ’ എന്ന സീരിയലിലെ പ്രകടനം മിയയെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റി. 2010-ല്‍ പുറത്തിറങ്ങിയ ‘ഒരു സ്‌മോള്‍ ഫാമിലി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം, പിന്നീട് പൃഥ്വിരാജ് നായകനായ ‘മെമ്മറീസ്’ എന്ന ചിത്രത്തിലൂടെയാണ് കരിയറില്‍ വലിയൊരു ബ്രേക്ക് നേടിയത്.

ഡോക്ടര്‍ ലവ്, വിശുദ്ധന്‍, അനാര്‍ക്കലി, പാവാട തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ മലയാള സിനിമയിലെ മുന്‍നിര നായികയെന്ന നിലയില്‍ മിയയുടെ സ്ഥാനം ഉറപ്പിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2020-ല്‍ ബിസിനസ്സുകാരനായ അശ്വിനുമായുള്ള വിവാഹശേഷം ചെറിയൊരു ഇടവേള എടുത്ത താരം മകന്‍ ലൂക്കയുടെ ജനനത്തിന് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്; തന്റെ കാന്‍സര്‍ ജീവിതത്തെക്കുറിച്ച് ഹിന ഖാന്‍

സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…

31 minutes ago

പാതി ജീവിതം വേണ്ടിവന്നു സ്വന്തം മൂല്യം തിരിച്ചറിയാന്‍; സാമന്ത

സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…

35 minutes ago

നടിമാരുടെ ചിത്രങ്ങള്‍ മോശം കോണില്‍നിന്ന് പകര്‍ത്തരുത്; സല്‍മാന്‍ഖാന്‍

നടിമാരുടേതുള്‍പ്പെടെ താരങ്ങളുടെ ചിത്രങ്ങള്‍ അനുചിതമായ കോണുകളില്‍ നിന്ന്…

39 minutes ago

അശ്വിന്റെ അമ്മ മീനകുമാരിയും യൂട്യൂബ് വ്‌ളോഗിങ് ലോകത്തേക്ക്

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരകുടുംബമാണ് നടന്‍…

45 minutes ago

‘മോഹൻലാലിനെ വെച്ച് ഒരു ഫുൾ മാസ് പടം ചെയ്യണം’; വലിയ ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ!

തമിഴിലെ പ്രശസ്ത സംവിധായകനായ നെൽസൺ ദിലീപ്കുമാർ സൂപ്പർസ്റ്റാർ…

6 hours ago