Categories: latest news

വിവാഹം കഴിക്കുമെങ്കില്‍ അത് പ്രണയിച്ച്: നിഖില

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിഖില വിമല്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. വിവാഹം കഴിക്കുകയാണെങ്കില്‍ അത് പ്രണയിച്ചായിരിക്കും. വിവാഹത്തിന് മുന്നേയുള്ള ട്രെയിനിംഗ് ആവശ്യമില്ല.
ഞാന്‍ അത്യാവശ്യം നന്നായി പാചകം ചെയ്യും. അതു കണ്ട് ‘നിന്നെ കല്യാണം കഴിക്കാന്‍ പോകുന്നയാളിന്റെ ഭാഗ്യം…’ എന്നാരെങ്കിലും പറഞ്ഞാലുണ്ടല്ലോ, അതൊടെ തീര്‍ന്നു. കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ എന്നാണ് നിഖില ചോദിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago