Categories: Gossips

പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കാന്‍ 2018 ! ആദ്യ വാരം മികച്ച പ്രതികരണം

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന പ്രകടനവുമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കേരളത്തിനു പുറത്തും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎഇയില്‍ നിന്ന് മാത്രം മൂന്ന് ദിവസം കൊണ്ട് 10 കോടിക്ക് അടുത്ത് കളക്ട് ചെയ്തെന്നാണ് പ്രാഥമിക വിവരം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ടോട്ടല്‍ ഗ്രോസ് 13 കോടി കടന്നു.

2018

നാല് ദിവസം കൊണ്ടുള്ള വേള്‍ഡ് വൈഡ് ഗ്രോസ് 32 കോടിയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മികച്ച കളക്ഷനാണ് ചിത്രത്തിനു ലഭിച്ചത്. കേരളത്തില്‍ ഒട്ടുമിക്ക തിയറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ ഉണ്ടായിരുന്നു. വര്‍ക്കിങ് ഡേയ്സിലും സ്പെഷ്യല്‍ ഷോകള്‍ ഉണ്ടായിരിക്കുമെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. തിരക്ക് പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് 2018 ന് ആദ്യ വാരം ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ലാല്‍, നരെയ്ന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

8 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

15 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

15 hours ago