ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
നവ്യ നായര്‍ ഇതിന് മുമ്പ് പറഞ്ഞൊരു പരാമര്‍ശം വലിയ ട്രോളുകള്‍ക്ക് വഴിതെളിയിച്ചിരുന്നു. പണ്ട് മുനിമാര്‍ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകാറുണ്ട് എന്നാണ് നവ്യ പറഞ്ഞത്. ഇപ്പോഴും പലരും അത് പറഞ്ഞ് ട്രോളാറുണ്ട് എന്നാണ് നവ്യ പറയുന്നത്. ലിവറൊക്കെ കഴുകിയിട്ടാണോ വന്നതെന്ന് ചോദിക്കും. അപ്പോള്‍ ഞാന്‍ അല്ല വയറൊക്കെ കഴുകി എന്ന് പറയും എന്നാണ് നവ്യ പറഞ്ഞത്.
ഒരു ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കുമ്പോൾ കൂടുതൽ സ്ക്രീൻ…
തനിക്കേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന…
തിയേറ്ററുകളിൽ കോടികൾ വാരിക്കൂട്ടി ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച…
'മൂക്കുത്തി അമ്മന്റെ' വൻ വിജയത്തിന് ശേഷം ലേഡി…
റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…
മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…