Categories: latest news

കിടിലൻ ലുക്കിൽ നമിത; ലണ്ടൻ സീരിസ് തുടരുന്നു

ലണ്ടനിൽ നിന്നുള്ള കൂടുതൽ മനോഹര ചിത്രങ്ങൾ പങ്കുവെച്ച് മലയാളത്തിന്റെ യുവതാരം നമിത പ്രമോദ്. യുകെയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. മുൻപും താരം ലണ്ടൻ സീരിസിലെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലും താരത്തിന്റെ പുതിയ പോസ്റ്റുകൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരത്തിൽ നമിത ഏറ്റവും ഒടുവിൽ പങ്കുവെച്ച ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

തന്റെ 15-ാംവയസിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വർഷം പുതിയ തീരങ്ങളിൽ ലീഡ് റോളിലും താരം കലക്കൻ പെർഫോമൻസാണ് കാഴ്ചവെച്ചത്.

പുള്ളിപുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, ഓർമയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നമിത എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ല.

എന്നാൽ ഏഴോളം ചിത്രങ്ങളാണ് നമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യ നായകനാകുന്ന ഈശോയാണ് ഇതിൽ എടുത്ത് പറയേണ്ടത്.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

2 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

14 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

14 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

14 hours ago