Categories: latest news

പ്രധാനമന്ത്രിക്ക് കൃഷ്ണനെ സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.

ഇപ്പോള്‍ തനിക്ക് ലഭിച്ച ഭാഗ്യം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൊച്ചിയില്‍ എത്തിയപ്പോള്‍ ഉണ്ണി മുകുന്ദന് അദ്ദേഹത്തെ കാണാനും കൃഷ്ണന്റെ വിഗ്രഹം നല്‍കാനും സാധിച്ചു.

ജോയൽ മാത്യൂസ്

Recent Posts

‘തീവണ്ടി’യിലെ സഫറിന് ഗുരുതര അപകടം; ‘ഇത് ജീവിതം തന്ന സെക്കൻഡ് ചാൻസ്’ എന്ന് അനീഷ് ഗോപാൽ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…

2 hours ago

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

16 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

21 hours ago