Categories: latest news

അന്ന് പറഞ്ഞത് മണ്ടത്തരമായി ഇപ്പോള്‍ തോന്നുന്നു: നമിത

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, ഓര്‍മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, ഈശോ എന്നിവയാണ് താരത്തിന്റെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍.

ഇപ്പോള്‍ താന്‍ പണ്ട് പറഞ്ഞ പല കാര്യങ്ങളും മണ്ടത്തരമായി തോന്നാറുണ്ട് എന്നാണ് നമിത ഇപ്പോള്‍ പറയുന്നത്. നമ്മുടെ ലോകം വലുതാകുമ്പോഴാണ് നമ്മള്‍ എത്ര ഇടുങ്ങിയ ചിന്താഗതിക്കാരാണെന്ന് മനസിലാകുന്നത്. മുമ്പ് വിവാഹം കഴിഞ്ഞ് അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ മണ്ടത്തരമാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

‘തീവണ്ടി’യിലെ സഫറിന് ഗുരുതര അപകടം; ‘ഇത് ജീവിതം തന്ന സെക്കൻഡ് ചാൻസ്’ എന്ന് അനീഷ് ഗോപാൽ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…

21 minutes ago

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

15 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

19 hours ago