Categories: latest news

സാരിയില്‍ മനോഹരിയായി പൂര്‍ണിമ

സാരിയില്‍ അടിപൊളി ചിത്രങ്ങളുമായി പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇളം നീല നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ധനുഷ്; എനിക്ക് പിന്നിൽ ദൈവവും ആരാധകരും മാത്രമെന്ന് താരം

തനിക്കേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന…

1 day ago

കല്യാണം കഴിഞ്ഞ് മുംബൈയിലേക്ക് മാറുമോ, തുറന്ന് പറഞ്ഞ് റിമി

റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…

1 day ago

ലോഹിതദാസാണ് ജീവിതത്തില്‍ ഉപദേശം നല്‍കിയത്; മീര ജാസ്മിന്‍

മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…

1 day ago